റോഡിലൂടെ സ്‌കേറ്റ്‌ബോര്‍ഡില്‍ നായയുടെ അനായാസ സഞ്ചാരം; വൈറല്‍ വീഡിയോ

Dog Skateboards on a street viral video

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍ ഒരു വിരല്‍ത്തുമ്പിനരികെ ലഭ്യമാകുന്നതുകൊണ്ടുതന്നെ സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരുന്നു. രസകരവു കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകള്‍ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങള്‍ കീഴടക്കുന്നതും രസകരമായ ഒരു വീഡിയോയാണ്. ഒരു നായയാണ് ഈ വീഡിയോയിലെ താരം. സ്‌കേറ്റ്‌ബോര്‍ഡില്‍ കയറി അനായാസമായി റോഡിലൂടെ സഞ്ചരിക്കുകയാണ് ഈ നായ. അതും തെല്ലും ഭയമില്ലാതെ. റോഡിന്റെ അരികില്‍ നില്‍ക്കുന്നവരില്‍ ഏറെപ്പേരും നായയുടെ സഞ്ചാരം കണ്ട് അതിശയിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

അമേരിക്കയിലെ മുന്‍ ബാസ്‌കറ്റ്‌ബോല്‍ താരമായ റെക്‌സ് ചാപ്മാന്‍ ആണ് കൗതുകം നിറയ്ക്കുന്ന ഈ രസക്കാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചത്. നിരവധിപ്പേര്‍ വീഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. അതിശയിപ്പിക്കുന്ന തരത്തില്‍ സ്‌കേറ്റിങ് ചെയ്യുന്ന നായയെ പ്രശംസിക്കുന്നവരും ഏറെയാണ്.

Story highlights: Dog Skateboards on a street viral video