മമ്മൂട്ടി ചിത്രങ്ങളുടെ പേര് കോർത്തിണക്കി മ്യൂസിക് വീഡിയോ തയാറാക്കി ഒരു കുടുംബം; പ്രശംസിച്ച് സോഷ്യൽ മീഡിയ, വീഡിയോ

മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ പിറന്നാൾ സെപ്റ്റംബർ ഏഴിനായിരുന്നു. എന്നാൽ താരത്തിനുള്ള പിറന്നാൾ ആശംസകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ വ്യത്യസ്ത രീതിയിൽ തങ്ങളുടെ ഇഷ്ടതാരത്തിന് വേണ്ടി പിറന്നാൾ വീഡിയോ തയാറാക്കിയിരിക്കുകയാണ് ഒരു കുടുംബം. മമ്മൂട്ടി അഭിനയിച്ച 35 ഓളം ചിത്രങ്ങളുടെ പേരുകൾ കോർത്തിണക്കിയ പാട്ട് വിഡീയോയിലൂടെയാണ് ഈ കുടുംബം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

‘പരോൾ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ഹർഷിത പിഷാരടിയും കുടുംബവുമാണ് പാട്ട് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഹർഷിതയുടെ അമ്മ സ്മിതയാണ് പാട്ടിനു വരികളൊരുക്കിയത്. സംഗീത സംവിധായകനായ പിതാവ് ജയൻ പിഷാരടി പ്രോഗ്രാമിങ്ങും ഓർക്കസ്ട്രേഷനും നിർവഹിച്ചു. വീഡിയോയ്ക്ക് ദൃശ്യങ്ങളൊരുക്കിയത് റിച്ചിൻ അജി സെബാസ്റ്റ്യൻ ആണ്.

https://www.facebook.com/watch/?ref=external&v=335536857498407

Read also: ആള് ചില്ലറക്കാരിയല്ല ; മഞ്ജു വാര്യർക്ക് സ്നേഹ സമ്മാനം ഒരുക്കി ആരാധകർ, ശ്രദ്ധേയമായി മാഷപ്പ് വീഡിയോ

വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പിന്തുണയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് നിരവധിപ്പേരാണ് ഇത്തരത്തിൽ വ്യത്യസ്തമായ ചിത്രങ്ങളും വീഡിയോകളും ഒരുക്കിയത്. ലിന്റോ കുര്യൻ തയാറാക്കിയ മാഷപ്പും സിനിമ താരങ്ങളായ നാദിർഷയും സുഹൃത്തുക്കളും ചേർന്നൊരുക്കിയ പാട്ട് വീഡിയോയുമൊക്കെ ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story Highlights:Family prepares music video for mammootty