‘മുഴുവന്‍ കേട്ടിട്ട് കെടന്ന് ചാടടാ…’ എന്ന് ഇന്ദ്രജിത്തിനോട് മല്ലിക സുകുമാരന്‍; രസകരമായ തര്‍ക്കം പങ്കുവെച്ച് പൂര്‍ണ്ണിമ

Indrajith and Mallika fighting funny video

സിനിമയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്ര താരങ്ങളുടെ കുടുംബ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ദ്രജിത്, മല്ലിക സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്, പൃഥ്വിരാജ് എന്നീ ചലച്ചിത്ര താരങ്ങളടങ്ങിയ കുടുംബത്തിന്റെ വിശേഷങ്ങള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പൂര്‍ണിമ ഇന്ദ്രജിത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ചിരി നിറയ്ക്കുന്നത്.

ഇന്ദ്രജിത്തും മല്ലിക സുകുമാരനും തമ്മിലുള്ള രസകരമായ ഒരു തര്‍ക്കമാണ് വീഡിയോയില്‍. എന്നാല്‍ തര്‍ക്കത്തില്‍ വിജയിച്ച മല്ലിക സുകുമാരന്റെ എക്‌സ്പ്രഷനാണ് കൂടുതല്‍ രസകരം. സമൂഹമാധ്യമങ്ങളില്‍ സജീവമായ പൂര്‍ണിമ ഇന്ദ്രജിത് കുടുംബ വിശേഷങ്ങള്‍ മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഫാഷന്‍ സെന്‍സുകൊണ്ട് ചലച്ചിത്രലോകത്തെ പോലും അതിശയിപ്പിക്കുന്ന താരം കൂടിയാണ് പൂര്‍ണിമ ഇന്ദ്രജിത്. ചലച്ചിത്രതാരം അവതാരക എന്നതിനൊക്കെ അപ്പുറം ഫാഷന്‍ ഡിസൈനര്‍ എന്ന രീതിയാലിണ് പൂര്‍ണിമ ഇന്ദ്രജിത് കൂടുതല്‍ ശ്രദ്ധ നേടുന്നതും. താരത്തിന്റെ വസ്ത്രങ്ങളും ഹെയര്‍ സ്‌റ്റൈലുമൊക്കെ പലപ്പോഴും ഫാഷന്‍ലോകത്ത് ശ്രദ്ധ നേടാറുമുണ്ട്.

ഒരുകാലത്ത് നായികയായും സഹനടിയായുമെല്ലാം മലയാളസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്. സിനിമയില്‍ നിന്നും വിട്ടുനിന്ന താരം അവതാരകയായും മിനിസ്‌ക്രീനില്‍ തിളങ്ങി. രണ്ടാം ഭാവം, വര്‍ണ്ണക്കാഴ്ചകള്‍, വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍, ഉന്നതങ്ങളില്‍, മേഖമല്‍ഹാര്‍, ഡാനി എന്നിവയാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്തിന്റെ പ്രധാന സിനിമകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം നിപ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വഹിച്ച വൈറസ് എന്ന ചിത്രത്തിലും പൂര്‍ണിമ ഇന്ദ്രജിത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

രസകരമായ വീഡിയോ

Story highlights: Indrajith and Mallika fighting funny video