‘ഇതൊക്കെ എങ്ങനെ സാധിക്കുന്നെടോ മനുഷ്യാ’; കലാകാരനെ പ്രശംസിച്ച് ജയസൂര്യ

Jayasurya Shares fan boy video

കലാകാരന്മാര്‍ക്ക് അവസരങ്ങളുടെ വലിയ വേദി ഒരുക്കുന്ന ഇടം കൂടിയാണ് സമൂഹമാധ്യമങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന കലാ സൃഷ്ടികളും മിക്കപ്പോഴും കൈയടി നേടാറുമുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് അത്തരത്തിലൊരു കലാസൃഷ്ടിയും കലാകാരനും.

ജയസൂര്യയുടെ ഒരു ഛായാചിത്രം വരയ്ക്കുന്ന കലാകാരന്‍റേതാണ് ഈ വീഡിയോ. എന്നാല്‍ കണ്ണ് അടച്ച് ക്യാന്‍വാസ് എതിര്‍ദിശയില്‍ പിടിച്ചുകൊണ്ടാണ് ഈ കലാകാരന്‍ ചിത്രം വരയ്ക്കുന്നത്. ഇതിനോടകം തന്നെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

നിരവധിപ്പേരാണ് ഈ കലാകാരനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ജയസൂര്യയും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇവിടെ കണ്ണ് തുറന്നു വെച്ചിട്ടും ഇതുവരെ മര്യാദയ്ക്ക് ഒരു പൂവ് പോലും വരക്കാന്‍ പറ്റീട്ടില്ല… ഇതൊക്കെ എങ്ങനെ സാധിക്കുന്നെടോ മനുഷ്യാ’ എന്നു കുറിച്ചുകൊണ്ടാണ് അതിശയിപ്പിക്കുന്ന ഈ വീഡിയോ താരം പങ്കുവെച്ചത്.

അതേസമയം ജയസൂര്യയുടേതായി ഇനി വരാനിരിക്കുന്ന ചിത്രം വെള്ളം ആണ്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായെങ്കിലും തിയേറ്റര്‍ റിലീസിനായി കാത്തിരിക്കുകയാണ് ഈ ചിത്രം.

Story highlights: Jayasurya Shares fan boy video