‘ചെറുപ്പത്തിലാണോ എനിക്ക് പ്രായം കൂടുതൽ തോന്നുന്നത്’- പഴയ ചിത്രം പങ്കുവെച്ച് ലെന

നാടൻ കഥാപാത്രങ്ങളിലൂടെ സിനിമയിലേക്ക് എത്തി ബോൾഡ് വേഷങ്ങളിൽ സജീവമായ നടിയാണ് ലെന. ഇരുപതുവർഷത്തിലധികമായി സിനിമാലോകത്ത് നിറസാന്നിധ്യമായ ലെന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലെന ഇപ്പോഴിതാ, തന്റെയൊരു പഴയ ചിത്രം പങ്കുവയ്ക്കുകയാണ്.

‘ചെറുപ്പത്തിലാണ് എനിക്ക് പ്രായം കൂടുതൽ തോന്നുന്നത്. ആർക്കെങ്കിലും അങ്ങനെ തോന്നിയോ?’ എന്ന ചോദ്യത്തിനൊപ്പമാണ് ലെന ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലുള്ള ലെനയിൽ മാറ്റങ്ങൾ ഇപ്പോൾ സംഭവിച്ചു. നീളൻ മുടിക്കാരിയായ ലെന വർഷങ്ങളായി ഷോർട്ട് ഹെയറിലാണ്. അന്നത്തെ പാട്ടുപാവടക്കാരിക്ക് ഇന്ന് മോഡേൺ വേഷങ്ങളെ ചേർച്ചയുള്ളു.

സമൂഹമാധ്യമങ്ങളിൽ സജീവമായ ലെന പഴയ സിനിമാ ഓർമ്മകളും പങ്കുവയ്ക്കാറുണ്ട്. ആദ്യ സിനിമയുടെയും ആദ്യ മോഡലിംഗ് ചിത്രത്തിന്റെയുമൊക്കെ ഓർമ്മകൾ താരം മുൻപ് പങ്കുവെച്ചിരുന്നു. ഇരുപതുവർഷത്തിനിടെ നൂറ്റിപ്പത്തിലധികം ചിത്രങ്ങളിൽ ലെന വേഷമിട്ടുകഴിഞ്ഞു. സിനിമാ തിരക്കിനിടയിൽ പ്രദാനം പൂർത്തിയാക്കുകയും ക്ലിനിക്കൽ സൈക്കോളജിസ്റ്റായി മുംബൈയിൽ ജോലി നോക്കുകയും ചെയ്തിരുന്നു.

Read More: അഭിനയത്തിന്റെ ‘പെരുന്തച്ചൻ’ വിടപറഞ്ഞിട്ട് എട്ട് വർഷങ്ങൾ; തിലകന്റെ ഓർമ്മയിൽ സിനിമാലോകം

ട്രാഫിക്, സ്പിരിറ്റ്, എന്ന് നിന്റെ മൊയ്‌തീൻ, അതിരൻ എന്നെ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് ലെന അറിയപ്പെടുന്നത്. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യുന്ന നടി ഇമേജിനെക്കുറിച്ച് ഭയപ്പെടുന്നില്ല. നായികയും, സഹനടിയും, ‘അമ്മ വേഷവും, വില്ലത്തി വേഷവുമെല്ലാം തന്മയത്വത്തോടെ ലെന അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, ലെന പ്രദാന വേഷത്തിലെത്തുന്ന ആർട്ടിക്കിൾ 21 അണിയറയിൽ പുരോഗമിക്കുകയാണ്. ഇതുവരെ കാണാത്ത വെല്ലുവിളി നിറഞ്ഞ ലുക്കിലാണ് ചിത്രത്തിൽ താരം എത്തുന്നത്.

Story highlights- lena throwback photo