ചാർലിക്ക് ശേഷം ‘നായാട്ട്’; മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ജോജുവും

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘ചാര്‍ലി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് എത്തുമ്പോൾ ഏറെ ആവേശത്തിലാണ് ആരാധകർ. ‘നായാട്ട്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജും കുഞ്ചാക്കോ ബോബനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഇരുവര്‍ക്കും പുറമെ നിമിഷ സജയനും ചിത്രത്തില്‍ പ്രധാന അഭിനയിക്കുന്നുണ്ട്.

ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വഹിച്ച ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ് പുതിയ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയിന്‍ പിക്‌ചേഴ്‌സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലുംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read also : ഇത് മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രം; ‘ചക്രം’ സെറ്റിലെ ചിത്രം പങ്കുവെച്ച് വിദ്യാ ബാലൻ

ചിത്രീകരണം നേരത്തെ ആരംഭിച്ച സിനിമയ്ക്ക് ഇനി 15 ദിവസത്തെ ഷൂട്ടിങ് കൂടി മാത്രമേ ഉള്ളു. കോലഞ്ചേരിയിലാണ് ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് നടന്നത്. കോലഞ്ചേരിക്ക് പുറമെ, കൊടൈക്കനാല്‍, മൂന്നാര്‍, വട്ടവട, അടിമാലി, എറണാകുളം എന്നിവയാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍.

  • Story Highlights: nayattu martin prakkats film titled