‘അയൽവാശി’യ്ക്ക് മുൻപ് മറ്റൊരു ചിത്രത്തിനായി ഒന്നിച്ച് പൃഥ്വിയും ഇർഷാദ് പെരാരിയും

മലയാളികളുടെ ഇഷ്ടതാരങ്ങളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയൽവാശി. എന്നാൽ ജൂലൈയിൽ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന സിനിമ കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയിരുന്നു. അതേസമയം ഇർഷാദ് പെരാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് മുൻപായി മറ്റൊരു ചിത്രത്തിനായി ഒന്നിക്കുകയാണ് പൃഥ്വിരാജും ഇർഷാദും. രണ്ട്‌ പരസ്യ ചിത്രങ്ങളിലാണ്‌ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത്.

ഇർഷാദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെക്കുറച്ച് അണിയറ പ്രവര്‍ത്തകരും ചുരുങ്ങിയ സമയത്തെ ചിത്രീകരണവുമായി തുടരുന്ന പരസ്യത്തിന്റെ നിര്‍മാണം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടക്കുന്നത്. അതേസമയം അയൽവാശിയുടെ ചിത്രീകരണം ഇതിന് ശേഷമായിരിക്കുമെന്നും, തിയേറ്റർ റിലീസായി ആയിരിക്കും ചിത്രം എത്തുക എന്നും ഇർഷാദ് പറഞ്ഞു.

Read also: ചിരിക്കാതിരിക്കാനാവില്ല ഈ കുഞ്ഞുമോളുടെ ഒളിച്ചുകളി കണ്ടാൽ; കൗതുക വീഡിയോ

എന്നാൽ ലൂസിഫറിന് ശേഷം ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് അയൽവാശി. ലൂസിഫറിന് പുറമെ ഒട്ടേറെ ചിത്രങ്ങളിൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഒന്നിച്ചിട്ടുണ്ട്. ക്ലാസ്സ്‌മേറ്റ്സ്, ഡബിൾ ബാരൽ, നമ്മൾ തമ്മിൽ, അമർ അക്ബർ അന്തോണി, ടിയാൻ എന്നിങ്ങനെ നീളുന്നു ഇരുവരും ഒന്നിച്ച ചിത്രങ്ങൾ. സഹോദരന്മാർ എന്നതിനപ്പുറം അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാൻ ഇരുവരും. അതുകൊണ്ടുതന്നെ ഇരുവരും ഒന്നിക്കുന്ന അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

Story Highlights: Prithwiraj and Irshad perari film