മനോഹരമായ ആലാപനമാധുരിയില്‍ പ്രിയ പ്രകാശ് വാര്യര്‍; ഹിന്ദി ഗാനം ശ്രദ്ധ നേടുന്നു

Priya warrier first Hindi album song few lines during quarantine

‘ഒരു അഡാര്‍ ലൗ’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. അഭിനയത്തിനു പുറമെ പാട്ടുപാടിയും കൈയടി നേടിയിട്ടുണ്ട് താരം. ഇപ്പോഴിതാ പ്രിയ വാര്യര്‍ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി സംഗീത വീഡിയോ ശ്രദ്ധ നേടുന്നു.

നിര്‍മാതാവും സംവിധായകനുമായ അശോകന്‍ പി കെ ആണ് ഈ സംഗീതാവിഷ്‌കാരത്തിന് പിന്നില്‍. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളുമൊക്കെ പാലിച്ചുകൊണ്ടായിരുന്നു സംഗീത വീഡിയോയുടെ ചിത്രീകരണം. നൗമാന്‍ മേമന്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ക്രിസ്റ്റസ് സ്റ്റീഫന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

Read more: വെള്ളിത്തിരയിലെ തിരക്കുള്ള യുവനടന്മാരിൽ ഒരാളാണ് ഈ പയ്യൻ; ശ്രദ്ധനേടി ഒരു കുട്ടിക്കാല ചിത്രം

മലയാളത്തിന് പുറമെ ബോളിവുഡ്, തെലുങ്ക് ചിത്രങ്ങളിലും പ്രിയ വാര്യര്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഫൈനല്‍സ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗാനരംഗത്തും പ്രിയ വാര്യര്‍ ശ്രദ്ധ നേടി.

Story highlights: Priya warrier first Hindi album song few lines during quarantine