‘അച്ഛന്റെ ആരോഗ്യ നിലയില്‍ പുരോഗതി’; എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് മകന്‍

SP Balasubrahmanyam health condition latest updates

സംഗീതലോകം ദിവസങ്ങളായി എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ മടങ്ങി വരവിനായി കാത്തിരിപ്പിലാണ്. കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ് എസ് പി ബാലസുബ്രഹ്‌മണ്യം. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിശദീകരണം മകന്‍ നല്‍കാറുണ്ട്. ‘അച്ഛന്റെ ആരോഗ്യനിലയില്‍ വളരെയേറെ പുരോഗതിയുണ്ടായിട്ടുണ്ടെന്ന്’ എസ്.പി ചരണ്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എസ്. പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുന്നുണ്ട്. ദിവസവും ഫിസിയോതെറാപ്പിയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി എല്ലാ നിലയിലും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു എന്നും എസ് പി ചരണ്‍ വീഡിയോയില്‍ പറയുന്നു.

ഓഗസ്റ്റ് ആദ്യവാരമാണ് എസ്. പി ബാലസുബ്രഹ്‌മണ്യത്തിന് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

Story highlights: SP Balasubrahmanyam health condition latest updates