സ്‌ട്രെസ് ചില്ലറക്കാരനല്ല; അറിഞ്ഞ് പരിഹരിക്കാം ഈ അവസ്ഥയെ

September 7, 2020

വിഷാദരോഗത്തിന് അടിമപ്പെട്ട് മരണമടയുന്നവരുടെ എണ്ണം ദിവസവും വർധിച്ചുവരികയാണ്. കൊറോണ വൈറസും ലോക്ക് ഡൗണുമൊക്കെ നിരവധിപ്പേരിൽ സ്ട്രെസ് പോലുള്ള രോഗാവസ്ഥയ്ക്ക്  കാരണമാകുന്നുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ സ്‌ട്രെസ് തിരിച്ചറിഞ്ഞ് കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കിൽ അത് വലിയ മാനസീക പ്രശ്നങ്ങളിലേക്കും മറ്റും വഴിതെളിയിക്കും. സ്‌ട്രെസ് അനുഭവപ്പെടുമ്പോള്‍ തലവേദന, ക്ഷീണം, എന്നിങ്ങനെ പല അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ട്. ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും പലപ്പോഴും മരണത്തിലേക്കും വരെ ഇത് കാരണമാകാറുണ്ട്. കൂടുതല്‍ മാനസിക സമ്മര്‍ദ്ദം നമ്മുടെ രക്ത സമ്മര്‍ദ്ദത്തിലും പല വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്. അതിനാല്‍തന്നെ സ്‌ട്രെസ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

ഉറക്കമില്ലായ്മ ഒരുപരിധിവരെ ഇതിന് കാരണമാകുന്നുണ്ട്. ജോലിയുടെ ഭാരം വർധിക്കുന്നതോടെ മിക്കവരിലും ഉറക്കം നഷ്ടപ്പെടും. ഉറക്കം ഇല്ലായ്മ, അതീവ ശ്രദ്ധ ചെലുത്തേണ്ട ഒന്നുതന്നെയാണ്. നമ്മുടെ ടെൻഷനുകളെ ഒരുപരിധി വരെ ഇല്ലാതാക്കുന്നത് ഉറക്കമാണ്. അമിതസമ്മര്‍ദം, ഉറക്കമില്ലയ്മ എന്നിവ ഒരാള്‍ക്കു ഹൃദ്രോഗസാധ്യത മൂന്നിരട്ടി വർധിപ്പിച്ചേക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

മത്സര മനോഭാവത്തോടെ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ‘ഈഗോ’ പ്രശ്‌നങ്ങളും, ഒറ്റപ്പെടുത്തലുമെല്ലാം ‘സ്‌ട്രെസ്’ കൂട്ടാന്‍ ഇടയാക്കുന്നുവെന്നും പഠനങ്ങൾ തെളിയിക്കുന്നു. അകാരണമായ അസ്വസ്ഥത, ഒരു ജോലിയിലും മനസുറപ്പിക്കാൻ കഴിയാതിരിക്കുക, മൂഡിയായിരിക്കുക എന്നിവയാണ് ജോലിയിലെ സ്‌ട്രെസിന് കാരണമാകുന്ന ലക്ഷണങ്ങൾ.

Read also: മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യത്തിലും കരുതല്‍

ക്ഷീണം, നെഞ്ചുവേദന തുടങ്ങിയവയും സ്‌ട്രെസിന്റെ ഭാഗമാണ്. സ്‌ട്രെസ് ഹോർമോൺ അമിതമായാൽ അത് മുഖക്കുരുവിനു കാരണമാകും.  ജോലിഭാരവും തിരക്കുകളും സ്‌ട്രെസിന് കരണമാകുന്നതിനൊപ്പം ചില ഒറ്റപെടലുകളും സ്‌ട്രെസിലേക്ക് വഴിതെളിയിക്കും. ഇതിന് മരണത്തിന് പോലും കാരണമാകാറുണ്ട്. ഇത്തരക്കാരിൽ ആത്മഹത്യാ പ്രവണതും വളരെയധികമാണ്.

Story Highlights: Stress life and health