നഷ്ടപ്പെട്ട സുന്ദരമായ പുഞ്ചിരിയും വിടർന്ന കണ്ണുകളും- നൊമ്പരമായി സുശാന്ത് സിംഗിന്റെ കുട്ടിക്കാല ചിത്രം

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ അപ്രതീക്ഷിത മരണം സിനിമാലോകത്ത് നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. മരണത്തിന് ശേഷം മാസങ്ങൾ പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ വിശേഷങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ, സുശാന്തിന്റെ കുട്ടിക്കാല ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സുശാന്തിന്റെ സഹോദരി ശ്വേതാ സിംഗാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിടർന്ന കണ്ണുകളും എപ്പോഴും മുഖത്തുള്ള പുഞ്ചിരിയും ആരെയും നൊമ്പരപ്പെടുത്തും.

ലോക്ക് ഡൗൺ സമയത്ത് ആത്മഹത്യ ചെയ്ത നിലയിലാണ് സുശാന്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ സ്വകാര്യ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയത്. ടെലിവിഷൻ സീരിയലുകളിലൂടെ തുടക്കം കുറിച്ച സുശാന്ത് ‘കായി പോ ചെ’ എന്ന സിനിമയിലൂടെ 2013ലാണ് ബോളിവുഡ് സിനിമയിലേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും സുശാന്തിന്‌ ലഭിച്ചു.

Read More: ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സജീവമായി തമിഴ് സിനിമാലോകം; ജയം രവിയുടെ ‘ഭൂമി’ ഒടിടി റിലീസിന്

2016 ൽ ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന ‘എം. എസ്. ധോണി:ദി അൺടോൾഡ് സ്‌റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിൽ ധോണിയുടെ വേഷം അവതരിപ്പിച്ചതോടെയാണ് സുശാന്ത് ശ്രദ്ധേയനായത്.

Story highlights- susanth singh rajput childhood photo