‘താത്വിക അവലോകന’വുമായി ശങ്കരാടി വീണ്ടും; ശ്രദ്ധനേടി അഖിൽ മാരാർ ചിത്രം

September 4, 2020

നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി സിനിമ ആസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ശങ്കരാടി. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച ശങ്കരാടിയുടെ നിരവധി ഡയലോഗുകൾ ഇന്നും മലയാളികൾ ആവർത്തിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ചലച്ചിത്രതാരം മമ്മൂട്ടി അനൗൺസ് ചെയ്ത ‘താത്വിക അവലോകനം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മലയാളികൾക്ക് സമ്മാനിക്കുന്നത് സാക്ഷാൽ ശങ്കരാടിയുടെ ഓർമ്മകൾ ആണ്.

നവാഗതനായ അഖിൽ മാരാർ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രമാണ് താത്വിക അവലോകനം. ചിത്രത്തിൽ ജോജു ജോർജ്, നിരഞ്ജൻ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഹാൻ ഫിലിംസിന്റെ ബാനറിൽ ഡോക്ടർ ഗീവർഗീസ് യോഹന്നാൻ നിർമ്മിക്കുന്ന ചിത്രം മാക്‌സ് ലാബ് ആണ് വിതരണത്തിന് എത്തിക്കുന്നത്.

Read also:മുറിച്ചുവെച്ച തണ്ണിമത്തനും രണ്ട് കഷ്ണം കിവിയും; അതില്‍ നിന്നും സംഗീതം ഒരുക്കുന്ന മനുഷ്യനും- വൈറല്‍ വീഡിയോ

അതേസമയം കേരള രാഷ്ട്രീയത്തെ പ്രമേയമാക്കി സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന സന്ദേശം എന്ന ചിത്രത്തിലെ ഒരു ഡയലോഗാണ് ‘താത്വിക അവലോകനം’ എന്നത്. ഈ ഡയലോഗുമായി ബന്ധപ്പെട്ടാണ് ചിത്രം ഒരുക്കുന്നത്. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന കാര്യമാണ് സന്ദേശം എന്ന ചിത്രം പറഞ്ഞുവയ്ക്കുന്നത്. 1991 -ലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രം തിയേറ്ററിൽ എത്തി മുപ്പത് വർഷം പിന്നിടുമ്പോൾ ആ ചിത്രത്തിലെ ഒരു ഡയലോഗ് സിനിമയാകുന്നതിന്റെ സന്തോഷത്തിലാണ് സിനിമ പ്രേമികൾ.

https://www.facebook.com/Mammootty/posts/10158753525237774

Story Highlights: thathvika avalokhanam first look