സംഗീതസംവിധാനം വിനീത് ശ്രീനിവാസന്‍, ആലാപനം ഭാര്യ ദിവ്യയും

Vineeth Sreenivasan Composed Song wife Divya sang

നടനായും സംവിധായകനായും ഗായകനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. പാട്ട്, സംവിധാനം, അഭിനയം തുടങ്ങിയവയിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരത്തെ മലയാള സിനിമയിലെ സകലകലാവല്ലഭന്‍ എന്നു വേണം വിശേഷിപ്പിക്കാന്‍. സമൂഹമാധ്യമങ്ങളിലും സജീവമാണ് വിനീത് ശ്രീനിവാസന്‍.

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംഗീത സംവിധായകനാവുകയാണ്. ഈ പാട്ട് ആലപിക്കുന്നതാവട്ടെ വിനീതിന്റെ ഭാര്യ ദിവ്യയും. വിനീത് ശ്രീനിവാസന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചതും. ‘ദിവ്യക്ക് ഒപ്പം ഇതിനുവേണ്ടിയുള്ള തിരക്കിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസം. ഒരു ഗായിക എന്ന നിലയില്‍ അവള്‍ ആദ്യമായാണ്, സംഗീത സംവിധായകന്‍ എന്ന നിലയില്‍ ഞാനും.’ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.

Read more: സിനിമാ ചിത്രീകരണത്തിനിടെ വാട്ടര്‍ക്രാഫ്റ്റ് മറിഞ്ഞുണ്ടായ അപകടത്തെക്കുറിച്ച് ജാക്കി ചാന്‍: വീഡിയോ

അടുത്തിടെ ദിവ്യയുടെ ഒരു പാട്ട് വീഡിയോ വിനീത് ശ്രീനിവാസന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ‘ദിവ്യയ്ക്കൊപ്പം പതിനാറ് വര്‍ഷമായി ജീവിക്കുന്നു ആദ്യമായാണ് അവള്‍ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ സമ്മതിക്കുന്നത്. എന്നെ സംബന്ധിച്ച് ഇതൊരു വല്യകാര്യമാണ്’ എന്ന അടിക്കുറുപ്പോടെയാണ് വിനീത് ശ്രീനിവാസന്‍ ദിവ്യയുടെ പാട്ട് വീഡിയോ പങ്കുവെച്ചത്. മികച്ച സ്വീകാര്യതയാണ് ആ പാട്ടിന് ലഭിച്ചതും.

കുടുംബവിശേഷങ്ങളും പലപ്പോഴും വിനീത് ശ്രീനിവാസന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മകന്‍ വിഹാന് കൂട്ടായി മകള്‍ പിറന്ന കാര്യവും വിനീത് ശ്രീനിവാസന്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഷനയ ദിവ്യ വിനീത് എന്നാണ് മകളുടെ പേര്. 2012 ലാണ് വിനീത് ശ്രീനിവാസനും ദിവ്യയും വിവാഹിതരായത്.

This is what I have been working on with Divya for the past few days.. It’s a single.. Her first time as a singer and my first time as a composer.. UYARNNU PARANNU!! 🙂 🙂

Vineeth Sreenivasan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಸೆಪ್ಟೆಂಬರ್ 15, 2020

Story highlights: Vineeth Sreenivasan Composed Song wife Divya sang