കോക്ക്ടെയിലിന്റെ 10 വർഷങ്ങൾ; പുതിയ ചിത്രത്തിന്റെ സൂചനയുമായി അനൂപ് മേനോൻ

October 24, 2020

ജയസൂര്യ, ഫഹദ് ഫാസിൽ, സംവൃത സുനിൽ തുടങ്ങി ഒരുപിടി താരങ്ങൾ ഒന്നിച്ച ചിത്രമായിരുന്നു അനൂപ് മേനോന്റെ കോക്ക്ടെയിൽ. ചിത്രം പിറന്നിട്ട് പത്ത് വർഷങ്ങൾ പിന്നിടുമ്പോൾ പുതിയ ചിത്രത്തിന്റെ സൂചന നൽകുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ. അരുൺകുമാറിന്റെ സംവിധാനത്തിൽ 2010 – ഒക്ടോബർ 22- നാണ് ചിത്രം റിലീസ് ചെയ്തത്.

‘കോക്ക്ടെയിലിന്റെ പത്ത് വര്‍ഷങ്ങള്‍, സിനിമയുമായി സഹകരിച്ച എല്ലാവരുടെയും തലവരമാറ്റിയ ചിത്രം, ജയസൂര്യ, ഫഹദ്, അരുണ്‍ കുമാര്‍, രതീഷ് വേഗ, നിങ്ങളുടെയും …തീര്‍ച്ചയായും അതൊരു നല്ല സുഹൃദത്തെ സൃഷ്ടിച്ചു. അടുത്തവര്‍ഷം ഈ കൂട്ടുകെട്ടില്‍ ഒരു വിജയ ചിത്രമുണ്ടാകും എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം.’ അനൂപ് മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/AnoopMenonOfficial/posts/210833150405245

അതേസമയം അനൂപ് മേനോന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘മരട് 357’ . മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനൂപ് മേനോൻ ആണ് ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നത്. ധർമജൻ ബോൾഗാട്ടി, ഷീലു അബ്രഹാം, നൂറിൽ ഷെരീഫ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

Read also:‘ദാ, ഇതാണ് തുഞ്ചത്തെടുത്തച്ഛൻ’- പൊട്ടിച്ചിരിപ്പിച്ച് രമേഷ് പിഷാരടി

ഏറെ ചർച്ചകൾക്ക് ഇടം നൽകിയ സംഭവമായിരുന്നു മരട് ഫ്ലാറ്റ് വിഷയം. അനധികൃതമായി നിർമിച്ച ഫ്ലാറ്റുകളിൽ നിന്നും 357 കുടുംബങ്ങൾക്കാണ് മാറി താമസിക്കേണ്ടി വന്നത്. മരട് ഫ്ലാറ്റ് വിഷയം വെള്ളിത്തിരയിൽ എത്തിക്കാനൊരുങ്ങുകയാണ് കണ്ണൻ താമരക്കുളം. ദിനേശ് പള്ളത്തിന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു ആണ് ചിത്രം നിർമിക്കുന്നത്. ഫ്ലാറ്റിൽ നിന്നും ഇറങ്ങേണ്ടി വന്ന 357 കുടുംബങ്ങളുടെ അവസ്ഥയും ഒപ്പം ഫ്ലാറ്റ് നിർമാണത്തിൽ നടന്ന അഴിമതിയും മാധ്യമങ്ങളിൽ വന്നിട്ടില്ലാത്ത ഒട്ടേറെ സംഭവങ്ങളുമാണ് സിനിമയിലൂടെ പങ്കുവെയ്ക്കുന്നത്.

Story Highlights: 10 years of cocktail