നൃത്തഭാവങ്ങളില്‍ നിറഞ്ഞ് അനു സിതാര: വീഡിയോ

Anu Sithara Dancing Video

സമൂഹമാധ്യങ്ങളില്‍ സജീവമാണ് ചലച്ചിത്ര താരങ്ങളില്‍ ഏറെയും. സിനിമാ വിശേഷങ്ങള്‍ക്ക് പുറമെ കുടുംബ വിശേഷങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുമുണ്ട്. മലയാളികളുടെ പ്രിയതാരം അനു സിതാരയും നിരവധി ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളത്.

ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് അനു സിതാരയുടെ ഒരു നൃത്ത വീഡിയോ. നൃത്ത ഭാവങ്ങളില്‍ നിറയുകയാണ് വീഡിയോയില്‍ താരം. ഇതിനോടകംതന്നെ വീഡിയോ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയും ചെയ്തു. മുമ്പും പല തവണ മനോഹരമായ നൃത്ത വീഡിയോകള്‍ അനു സിതാര സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

2013- ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിതാരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’, ‘ക്യാപ്റ്റന്‍’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’ നീയും ഞാനും തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വ്യത്യസ്ത കഥാപാത്രങ്ങളായെത്തി. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് അനു സിതാര.

View this post on Instagram

Fav song

A post shared by Anu Sithara (@anu_sithara) on

Story highlights: Anu Sithara Dancing Video