നജീം അര്‍ഷാദിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയ ആത്മാവില്‍ തൊട്ട പാട്ട്: വീഡിയോ

Athmavile Video Song Kettiyolaanu Ente Malakha film

ചില പാട്ടുകള്‍ അങ്ങനെയാണ്. ഒരു നേര്‍ത്ത മഴനൂല് പോലെ അവ ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്നു. നജീം അര്‍ഷാദ് എന്ന ഗായകനെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹമാക്കിയ പാട്ടും ഇത്തരത്തില്‍ മനസ്സുകള്‍ കീഴടക്കിയതാണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ ആത്മാവിലെ വാനങ്ങളില്‍ എന്ന ഗാനത്തിന്റെ ആലാപനത്തിനാണ് നജീം അര്‍ഷാദിന് മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.

മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ. പാട്ടുപോലെ തന്നെ ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യത നേടി. ആത്മാവിലെ വാനങ്ങളില്‍ എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. വിലിം ഫ്രാന്‍സിസ് സംഗീതം പകര്‍ന്നിരിക്കുന്നു.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അജി പീറ്റര്‍ തങ്കമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയത്.

Story highlights: Athmavile Video Song Kettiyolaanu Ente Malakha film