ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം കൊവിഡിനെ ചെറുക്കാന്‍ ഒഴിവാക്കേണ്ട മൂന്ന് ‘C’-കള്‍

October 15, 2020
new Covid cases

മാസങ്ങള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കൊവിഡിനെ ചെറുക്കാന്‍ ഒഴിവാക്കേണ്ട മൂന്ന് ‘C’-കളെ പരിചയപ്പെടുത്തുകയാണ് ലോകാരോഗ്യ സംഘടനം.

ലോകാരോഗ്യ സംഘടന ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന മൂന്ന് ‘C’-കള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1- Crowded Places- തിരക്കേറിയ സ്ഥലങ്ങള്‍
2- Close Contact Settings- അടുത്ത് ഇടപെഴുകന്ന വിധം സമ്പര്‍ക്ക സാധ്യതയുള്ള അവസ്ഥ
3- Confined and enclosed spaces- വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ മുറികള്‍.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ മൂന്ന് ‘C’-കളുടെ കാര്യത്തിലും നാം പ്രത്യേക കരുതലുള്ളവരായിരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ലോകാരോഗ്യ സംഘടന.

തിരക്കേറിയ സ്ഥലങ്ങള്‍ ഒഴുവാക്കുന്നത് കൊവിഡ് വ്യാപന സാധ്യത കുറയ്ക്കുന്നു. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ഓണ്‍ലൈന്‍ ആയി സാധനങ്ങള്‍ വാങ്ങുന്ന സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ ഒരു പരിധി വരെ തിരക്കേറിയ സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കാന്‍ സാധിക്കുന്നു.

അതുപോലെ തന്നെ സാമൂഹിക അകലം കൃത്യമായി പാലിക്കേണ്ടതുണ്ട്. മാസ്‌ക് ധരിച്ചാണ് പുറത്തിറങ്ങുന്നതെങ്കിലും സാമൂഹിക അകലം പാലിക്കണം. വായു സഞ്ചാരം കുറഞ്ഞ അടഞ്ഞ മുറികളിലും കൊവിഡ് വ്യാപന സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

Story highlights: Avoid 3 c to prevent covid