ഭവന നിർമാണ രംഗത്ത് താരമായി മുള; അറിയാം ബാംബൂ ഹൗസിന്റെ പ്രത്യേകതകൾ

ഭവന നിർമാണ രംഗത്ത് ഇപ്പോൾ മുളയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്. ചിലവ് കുറഞ്ഞ നിർമാണ രീതിയ്ക്ക് വേണ്ടിയും ഇന്റീരിയർ ആവശ്യങ്ങൾക്ക് വേണ്ടിയും ഗ്രീൻ ആർകിറ്റെക്ച്ചലിന്റെ ഭാഗമായും നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ മുള  ഉപയോഗിക്കാറുണ്ട്. 

സാധാരണ രീതിയിൽ മുള ഉപയോഗിക്കുന്നതിന് പുറമെ, ഇത് സംസ്കരിച്ചും നിർമാണത്തിനായി ഉപയോഗിക്കുന്നുണ്ട്. മുള ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന കേരളത്തിലെ ചില വീടുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധേയമാകുന്നത്. കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ് മുള കൊണ്ട് നിർമിക്കുന്ന കെട്ടിടങ്ങൾ. ഇതിനെക്കുറിച്ചുള്ള കൂടുതൽ പഠനങ്ങളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. 

ലോകത്തിന്റെ വിവിധ ഇടങ്ങളിലും മുള കൊണ്ട് നിർമിച്ച വീടുകൾ കാണാൻ സാധിക്കും. മുള കൊണ്ട് നിർമിച്ച വീടുകൾക്ക് ഇന്ന് വലിയ പ്രചാരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. എന്നാൽ മുള വീടുകളുടെ നിർമാണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വര്ഷങ്ങളായി ഇത്തരത്തിലുള്ള വീടുകൾ പലയിടങ്ങളിലും പണിതുയർത്തുന്നുണ്ട്.

Read also:ആദ്യ ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ തിളങ്ങിയ ഷോൺ കോണറി അന്തരിച്ചു

മുള വീടുകൾക്ക് ഇനിയും നിരവധി പ്രത്യകേതകൾ ഉണ്ട്. പെട്ടന്ന് ചിതല് പിടിക്കില്ല, എക്കോ ഫ്രണ്ട്‌ലിയാണ്. മറ്റ് വീടുകളെ അപേക്ഷിച്ച് ചൂട് കുറവായിരിക്കും എന്നിവയാണ് ഈ വീടിന്റെ പ്രത്യേകതകൾ. വീടിന്റെ നിർമാണ ഘട്ടം മുതൽ ഇന്റീരിയർ വർക്ക് വരെ ഉപയോഗിക്കാൻ കഴിയുന്ന വസ്തു കൂടിയാണ് മുള. മുള വീടുകൾ ഇന്ന് ധാരാളമുണ്ട്. പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഇത്തരം വീടുകൾ താമസത്തിന് ഏറ്റവും അനുയോജ്യമാണ്. അതിന് പുറമെ ഇത് വേഗത്തിൽ പണിയാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. 

Story Highlights: bamboo house and its specilalities