ദിവസവും അല്പം തൈര് കഴിച്ചാൽ ഒന്നും രണ്ടുമല്ല നിരവധിയാണ് ഗുണങ്ങൾ

ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യത്തിനും ഒരു ഉത്തമ പരിഹാരമാണ് തൈര്. തൈര് സ്ഥിരമായി കഴിച്ചാൽ ഗുണങ്ങളും നിരവധിയാണ്. തൈര് ഒരു പ്രോബയോട്ടിക് ആണ്. ഉദരത്തിലെ ബാക്ടീരിയകളെ ഇത് നിയന്ത്രിക്കും. പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ബി 5, ഡി, സിങ്ക് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. എല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തൈര്. തൈര് ആരോഗ്യം നിലനിര്‍ത്തുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. തൈരില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം എല്ലുകള്‍ക്ക് ആരോഗ്യവും ബലവും നല്‍കുന്നു. തൈര് സ്ഥിരമായി കഴിക്കുന്നത് വഴി ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ടെൻഷൻ അകറ്റാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

തൈര് കഴിക്കുന്നത് ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. നല്ല ബാക്ടീരിയകൾ തൈരിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് കുടൽ സംബന്ധമായ രോഗങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കും. രക്ത സമ്മർദത്തെ ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. രോഗ പ്രതിരോധ ശേഷി വർധിപ്പിച്ച് ശരീരത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനും തൈര് സഹായിക്കും. അമിത വണ്ണമുണ്ടെന്ന് ആശങ്കപ്പെടുന്നവർക്കും തൈര് ഒരു പരിഹാരമാണ്. ഇത് സ്ഥിരമായി കഴിക്കുന്നതോടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കി അമിത വണ്ണമെന്ന പ്രതിസന്ധിയെ പൂർണമായും ഇല്ലാതാക്കും.

Read also: ‘E’ പോലെ ഒരു കെട്ടിടം; ഇതാണ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട മോൺസ്റ്റർ ബിൽഡിങ്

ശരീരത്തിന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനും തൈര് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മുഖക്കുരുവിനും മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾക്കുംവരെ ശാശ്വത പരിഹാരമാണ് തൈര്. തൈര് മുഖത്തു പുരട്ടുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് നിറം നല്‍കും. നല്ലൊരു ബ്ലീച്ചിംഗ് ഗുണമാണ് ലാക്ടിക് ആസിഡ് തൈരിനു നല്‍കുന്നത്. യാതൊരു പാര്‍ശ്വഫലങ്ങളും കൂടാതെ ചര്‍മം വെളുപ്പിയ്ക്കുന്നതിനും പാടുകൾ ഇല്ലാതാക്കുന്നതിനും തൈര് സഹായിക്കും.

Story Highlights:Benefits of curd