ഭക്ഷണം കഴിച്ചോ; അനുഷ്‌കയോട് സ്‌നേഹത്തോടെ ഗ്രൗണ്ടില്‍ നിന്നും കോലി; കെയറിങ് വീഡിയോ വൈറല്‍

Caring Virat Kohli Viral Video

ആരാധകരേറെയുള്ള താരദമ്പതികളാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും. കായിക- സിനിമാ വിശേഷങ്ങള്‍ക്കും അപ്പുറം പലപ്പോഴും ഇരുവരുടേയും സിനിമാ വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ജീവിതത്തിലേക്ക് ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മ്മയും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണിലെ മത്സരത്തിലാണ് വിരാട്. പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ അനുഷ്‌ക ശര്‍മ്മയുമുണ്ട്. കളിയുടെ സമ്മര്‍ദ്ദത്തിനിടെയിലും അനുഷ്‌കയുടെ കാര്യങ്ങള്‍ വിരാട് ശ്രദ്ധിക്കുന്നു. ഇതു തെളിയിക്കുന്ന ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഗ്രൗണ്ടില്‍ നിന്നും വിരാട് കോലി ഗാലറിയിലുള്ള അനുഷ്‌കയോട് ഭക്ഷണം കഴിച്ചോ എന്ന് ആംഗ്യത്തിലൂടെ ചോദിക്കുന്നതാണ് വീഡിയോ. അനുഷ്‌ക ആംഗ്യ ഭാഷയിലൂടെതന്നെ വിരാട് കോലിക്ക് മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വൈറലായിരിക്കുകയാണ് ഇരുവര്‍ക്കുമിടയിലെ ഈ സ്‌നേഹനിമിഷങ്ങള്‍.

View this post on Instagram

Couple Goals 💕 Follow ❤️ 🔥@music__and__masthi 🔥 ❤️ #Followusformore . . . 📽️ For more videos of 💕 📽️ #TollyWood #BollyWood #VideoSongs #Musically #Dance #DanceVideos 📽️🎥❤️ @instatrendsoffl #combination #love #viral#tiktok#telugulovesongs#telugulovefailurewhatsappstatus#telugulovers #telugulovesongs #telugudubssmash #viratkohli #virushka #anushkasharma DISCLAIMER ‌This photo, video or Audio is not owned by ourselves ‌The copyright credit goes to respective owners ‌This video is not used for illegal sharing or profit Making ‌This video is purely Fan made ‌If any problem Message us on Instagram and the video will be removed ‌No need to report or send strike ‌Credit/Removal:[email protected]__and__masthi

A post shared by MUSIC & MASTHI (@music__and__masthi) on

Story highlights: Caring Virat Kohli Viral Video