വിട്ടൊഴിയാതെ കൊറോണ; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്

5051new covid cases reported in Kerala

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിലാണ് കൊവിഡ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി ബാധിച്ചത്. ഇന്ത്യയിലെ രോഗബധിതരുടെ എണ്ണം 74 ലക്ഷത്തിനടുക്കുകയാണ്.

ഇന്ത്യയിൽ ഏറ്റവുമധികം രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11, 447 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 15,76,062 ആയി. കഴിഞ്ഞ ദിവസം മാത്രം 306 പേർ കൊറോണ രോഗബാധിതരായി മരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 41,502 ആയി. പൂനെ, മുംബൈ, താനെ, നാഗ്പൂർ എന്നിവിടങ്ങളാണ് രോഗവ്യാപനം രൂക്ഷമായ മേഖലകൾ.

കഴിഞ്ഞ 24 മണിക്കൂറിനിടെ കർണാടകയിൽ 7542 പേർക്കും, തമിഴ്‌നാട്ടിൽ 4389 പേർക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 7283 പേർക്കാണ്.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയയ്ക്കാൻ തീരുമാനമായിട്ടുണ്ട്. കേരളം, രാജസ്ഥാൻ, കർണാടക, ചത്തീസ്ഗഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിലാണ് കേന്ദ്ര സംഘം എത്തുന്നത്.

Story Highlights: Covid updates India