സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7983 പേർക്ക്; 7330 പേർക്ക് രോഗമുക്തി

October 31, 2020
Lowest rise in daily Covid cases in 215 day

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7983 പേർക്ക്. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശി സോമശേഖരന്‍ പിള്ള (68), പത്തനംതിട്ട തിരുവല്ല സ്വദേശി തോമസ് ജോസഫ് (43), ആലപ്പുഴ പെരിങ്ങിലിപ്പുറം സ്വദേശി സോമന്‍ (56), ചേര്‍ത്തല സ്വദേശിനി വിലാസിനി (75), കോട്ടയം ചങ്ങനാശേരി സ്വദേശി കുട്ടപ്പന്‍ (55), കൂടല്ലൂര്‍ സ്വദേശി എം.ജി. സോമന്‍ (63), എറണാകുളം ഉദ്യോഗമണ്ഡലം സ്വദേശി ടി.ടി. വര്‍ഗീസ് (84), ആലങ്ങാട് സ്വദേശി പി.കെ. ജോസ് (75), പള്ളികവല സ്വദേശി അബ്ദുള്‍ റഹ്മാന്‍ (82), പാരാപ്പിള്ളി സ്വദേശി സി.വി. ബാബു (61), കൊച്ചി സ്വദേശി കെ.ആര്‍. പുരുഷോത്തമന്‍ (74), കാക്കനാട് സ്വദേശി ഔസേപ്പ് (80), ഈസ്റ്റ് ഒക്കല്‍ സ്വദേശി തോമസ് (67), തൃശൂര്‍ എരുമപ്പെട്ടി സ്വദേശി മോഹന്‍ (57), ചങ്ങലൂര്‍ സ്വദേശി ചാക്കോ (73), പഴഞ്ഞി സ്വദേശി റോയ് പി ഡേവിഡ് (72), ചാമക്കാല സ്വദേശി ചന്ദ്രന്‍ (73), ആനന്ദപുരം സ്വദേശി ഗോവിന്ദന്‍ (74), പേരമംഗലം സ്വദേശി പൗളി ജോസഫ് (57), പാലക്കാട് കൊടുവായൂര്‍ സ്വദേശി കൃഷ്ണന്‍ (49), കൊപ്പം സ്വദേശി വി. വിജയന്‍ (59), മലപ്പുറം വെളിയങ്കോട് സ്വദേശിനി അയിഷുമ്മ (85), കുളത്തൂര്‍ സ്വദേശി ഇബ്രാഹിം (63), കോഴിക്കോട് കക്കോടി സ്വദേശിനി പ്രഭാവതി (47), ചങ്ങരോത്ത് സ്വദേശി ബാലകൃഷ്ണന്‍ (83), താമരശേരി സ്വദേശിനി സുബൈദ (57), വയനാട് മേപ്പാടി സ്വദേശിനി കോചി (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1484 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 826, തൃശൂര്‍ 1104, കോഴിക്കോട് 797, തിരുവനന്തപുരം 643, മലപ്പുറം 719, കൊല്ലം 735, ആലപ്പുഴ 635, കോട്ടയം 580, പാലക്കാട് 287, കണ്ണൂര്‍ 248, പത്തനംതിട്ട 152, കാസര്‍ഗോഡ് 143, വയനാട് 139, ഇടുക്കി 41 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, കണ്ണൂര്‍ 10, തിരുവനന്തപുരം, മലപ്പുറം 7 വീതം, എറണാകുളം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 4, പത്തനംതിട്ട 3, പാലക്കാട് 2, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 562, കൊല്ലം 510, പത്തനംതിട്ട 259, ആലപ്പുഴ 571, കോട്ടയം 743, ഇടുക്കി 279, എറണാകുളം 853, തൃശൂര്‍ 582, പാലക്കാട് 458, മലപ്പുറം 994, കോഴിക്കോട് 789, വയനാട് 88, കണ്ണൂര്‍ 480, കാസര്‍ഗോഡ് 162 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,40,324 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story Highlights: Covid updates Kerala