ഒരേ സ്ഥലം, ഒരേ ആളുകൾ, 20 വർഷങ്ങൾ കഴിഞ്ഞിട്ടും പിടിവിടാതെ ചേർത്തുപിടിച്ച് കരങ്ങൾ; സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റിയ അച്ഛനും മകളും, വൈറൽ ചിത്രങ്ങൾ

കൗതുകം നിറഞ്ഞതും രസകരമായതുമായ വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകാറുണ്ട്. വ്യത്യസ്തമായ ആശയങ്ങളുമായി സോഷ്യൽ ലോകത്തിന്റെ ഹൃദയത്തിൽ ഇടം നേടുന്നവരും നിരവധിയാണ്. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ഒരു അച്ഛന്റെ വ്യത്യസ്ത കാലഘട്ടത്തിലെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അയർലണ്ട് സ്വദേശിയായ സിയാരൻ ഷാനൻ പങ്കുവെച്ച ചിത്രമാണ് ഏറെ ശ്രദ്ധനേടുന്നത്.

മകൾ ആദ്യമായി സ്കൂളിൽ പോകുമ്പോഴുള്ള അച്ഛന്റെയും മകളുടെയും ചിത്രമാണ് ആദ്യത്തേത്. 1999 സെപ്തംബറിൽ പകർത്തിയ ചിത്രമാണ് ഇത്. ഇതിനൊപ്പം 2013 മെയ് മാസത്തിൽ മകളുടെ സെക്കണ്ടറി സ്കൂളിലെ അവസാന ദിവസം പകർത്തിയ ചിത്രവും 2018 ൽ ബിരുദംസ്വീകരിക്കാനായി പോകുമ്പോൾ ഉള്ള ചിത്രവുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബർ പത്തിന് ട്വീറ്റ് ചെയ്ത ചിത്രം ഇതിനോടകം 9 ലക്ഷത്തിലധികം ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു.

Read also: ‘പഞ്ചായത്തിലെ ഏറ്റവും മോശപ്പെട്ട വീട്’ നിര്‍മിച്ചപ്പോള്‍ ജ്യോതിഷ് ശങ്കറിനെ തേടിയെത്തിയത് സംസ്ഥാന അവാര്‍ഡ്

ബെൽഫാസ്റ്റിലെ ഇവരുടെ വീടിന് മുന്നിൽ വെച്ച് എടുത്ത ചിത്രം മൂന്നും പകർത്തിയിരിക്കുന്നത് സിയാരൻ ഷാനന്റെ ഭാര്യ ബ്രെൻഡയാണ്. ‘എങ്ങനെ ആരംഭിച്ചു… എങ്ങനെ പോകുന്നു’ എന്ന ക്യാപ്‌ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. മികച്ച പിന്തുണയാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും.

Story Highlights: Dad And Daughter’s Tweet Goes Viral