കാർത്തിക് നരേന്റെ ത്രില്ലർ ചിത്രം വരുന്നു; പ്രധാന കഥാപാത്രങ്ങളായി ധനുഷും മാളവിക മോഹനനും

ധ്രുവങ്ങള്‍ പതിനാറ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ജനശ്രദ്ധ നേടിയ സംവിധായകനാണ് കാര്‍ത്തിക് നരേൻ. ഇപ്പോഴിതാ കാർത്തിക്കിന്റെ പുതിയ ചിത്രത്തിൻറെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ധനുഷിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിൽ നായികയായി വേഷമിടുന്നത് മാളവിക മോഹനനാണ്. ധനുഷ് മാധ്യമപ്രവർത്തകന്റെ വേഷത്തിൽ എത്തുന്ന ചിത്രം ഒരു ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് എന്നാണ് സൂചന. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും കാർത്തിക് നരേനാണ്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശ് കുമാർ ആണ്.

മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെയും തമിഴകത്തിന്റെയും ഹൃദയം കീഴടക്കിയ സംവിധായകൻ കാർത്തിക് നരേൻ ചിത്രമായ ‘നരഗസൂരൻ’ എന്ന സിനിമയാണ് ഇനി അദ്ദേഹത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. അരവിന്ദ് സ്വാമിയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഉടൻ എത്തും. ഇന്ദ്രജിത് സുകുമാരനും ചിത്രത്തിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Read also:സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7983 പേർക്ക്; 7330 പേർക്ക് രോഗമുക്തി

ചിത്രത്തിൽ ഇന്ദ്രജിത്തിനും അരവിന്ദ് സ്വാമിക്കും പുറമേ സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നത്. ലക്ഷ്മണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് ചിത്രത്തിലെത്തുന്നത്. വീണുപോയ പിശാചിന്റെ കഥ എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന ‘നരഗസൂരന്‍’ ഒരു ഡാര്‍ക്ക് ഷേയ്ഡുള്ള സസ്‌പെന്‍സ് ത്രില്ലറാണ്.  ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക സുജിത് സാരംഗ് ആണ്. ധ്രുവങ്ങള്‍ പതിനാറുമായി സിനിമയിലേക്ക് എത്തിയ സംവിധായകന്റെ പുതിയ ചിത്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Story Highlights: dhanush movie directed by karthick naren