അന്ന് പെട്ടിമുടിയിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ; ഇന്ന് സംസ്ഥാന ബഹുമതി, താരമാണ് ഡോണ

കേരളക്കരയെ ഞെട്ടിച്ച പെട്ടിമുടി ദുരന്തത്തിൽപെട്ടവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചിലിൽ രക്ഷാപ്രവർത്തകരോടൊപ്പം മികച്ച സേവനം നടത്തിയ പൊലീസ് നായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി. ലാബ്രഡോർ റിട്രീവർ ഇനത്തിൽപെട്ട ഡോണ ഇടുക്കി പൊലീസിന്റെ ഡോഗ്സ്‌ക്വാഡിലെ നായയാണ്. രക്ഷകാപ്രവർത്തനങ്ങളിൽ വൈദഗ്ധ്യം നേടിയ നായയാണ് ഡോണ. അതേസമയം ജില്ലയില്‍ നിന്നും ആദ്യമായി തിരച്ചില്‍– രക്ഷാ പ്രവര്‍ത്തനത്തില്‍ ഔദ്യോഗിക ബഹുമതി ലഭിക്കുന്ന പൊലീസ് നായയായി മാറിയിരിക്കുകയാണ് ഡോണ.

തൃശൂർ പൊലീസ് അക്കാദമിയിൽ സംസ്ഥാന ഡോഗ് ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സേവനക്ഷമതാ പരീക്ഷയിലാണ് ഡോണ സേവനക്ഷമതാ പരീക്ഷയിലാണ് ഡോണയ്ക്ക് സ്വർണ്ണപ്പതക്കം ലഭിച്ചത്. ഡോണയ്‌ക്കൊപ്പം ഇടുക്കി ഡോഗ്‌ സ്‌ക്വാഡിലെ ഡോളി എന്ന നായയും പരിശീലനം പൂര്‍ത്തിയാക്കി എത്തിയിട്ടുണ്ട്. സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ (സ്നിഫർ) അതിവിദഗ്ധയാണ് ഡോളി. ബീഗിൾ ഇനത്തിൽപ്പെട്ട നായയാണ് ഡോളി, ഇതാദ്യമായാണ് ബീഗിൾ ഇനത്തിൽപ്പെട്ട നായയെ കേരളത്തിൽ പൊലീസിൽ പരിശീലനം നൽകി സേവനത്തിൽ നിയോഗിച്ചിരിക്കുന്നത്.

Read also:സൂര്യകുമാറിന്റെ ബാറ്റിങ് മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അടിച്ചൊതുക്കി മുംബൈ ഇന്ത്യന്‍സ്

കഴിഞ്ഞ ആഗസ്റ്റിലാണ് കേരളക്കരയെ ഞെട്ടിച്ചുകൊണ്ട് പെട്ടുമുടിയിൽ ദുരന്തം ഉണ്ടായത്. നിരവധി വീടുകളും ആളുകളും മണ്ണിനടിയിൽ അകപ്പെട്ടിരുന്നു. മണ്ണിനടിയിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിനായി രക്ഷാപ്രവർത്തകരോടൊപ്പം ഡോണയും സീവനം ചെയ്തിരുന്നു.

Story Highlights: dog squad dona gets state award