തൂപ്പുകാരിയായി ജോലി ചെയ്ത ആശുപത്രിയില്‍ പിന്നീട് നഴ്‌സായ യുവതി

October 14, 2020
From janitor to nurse A woman’s decade long journey in hospital

ജെയന്‍സ് ആന്‍ഡ്രേഡ്‌സ് എന്ന യുവതിയുടെ ജീവിതം പലര്‍ക്കും പ്രചോദനമാവുകയാണ്. പ്രത്യേകിച്ച് ജീവിതത്തില്‍ എപ്പോഴും പരിഭവങ്ങളും പരാതികളും പറഞ്ഞു നടക്കുന്നുവര്‍ അറിയണം ഈ ജീവിതം. തൂപ്പുകാരിയായി ജോലി ചെയ്ത ആശുപത്രിയില്‍ പിന്നീട് നഴ്‌സായി എത്തിയ ജെയന്‍സ് ആന്‍ഡ്രേഡ്‌സ് മികച്ച ഒരു മാതൃകയാണ് സമൂഹത്തിന് നല്‍കുന്നത്. അതും സ്വന്തം ജീവിതം കൊണ്ടു തന്നെ.

പത്ത് വര്‍ഷത്തോളമുള്ള ഒരു കരിയര്‍ യാത്രയെ സൂചിപ്പുക്കുന്ന ചിത്രങ്ങള്‍ ജെയന്‍സ് ആന്‍ഡ്രേഡ്‌സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് പലരും ആ ജീവിതത്തെ അടുത്തറിഞ്ഞത്. ന്യൂയോര്‍ക്കിലെ ബഫാലോ സ്വദേശിനിയാണ് ജെയന്‍സ് ആന്‍ഡ്രേഡ്‌സ് എന്ന യുവതി.

മസാചുസെറ്റ്‌സിലെ ബേസ്റ്റേറ്റ് മെഡിക്കല്‍ സെന്ററില്‍ കസ്‌റ്റോഡിയല്‍ സ്റ്റാഫായിട്ടായിരുന്നു ജെയന്‍സ് ആന്‍ഡ്രേഡ്‌സിന്റെ തുടക്കം. എന്നാല്‍ ക്ലീനിങ് ജോലി ചെയ്യുന്നതിനിടെയിലും അവര്‍ മറ്റ് നഴ്‌സുമാര്‍ എങ്ങനെയാണ് രോഗികളെ പരിചരിക്കുന്നത് എന്ന് സൂക്ഷമമായി വീക്ഷിച്ചു. നഴ്‌സിങ് ജോലിയെ സ്‌നേഹിച്ച ജെയന്‍സ് ആന്‍ഡ്രേഡ്‌സ് അതേ ആശുപത്രിയില്‍ തന്നെ പഠിച്ചു. ഒടുവില്‍ നഴ്‌സാവുകയും ചെയ്തു. അതും അതേ ആശുപത്രിയില്‍ തന്നെ. പത്ത് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലം എന്ന കുറിപ്പിന് ഒപ്പം തന്റെ ഐഡന്റിറ്റി കാര്‍ഡുകളുടെ ചിത്രങ്ങളും ജെയന്‍സ് ആന്‍ഡ്രേഡ്‌സ് പങ്കുവെച്ചിട്ടുണ്ട്.

Story highlights: From janitor to nurse A woman’s decade long journey in hospital