സ്വപ്നം പോലെ ഒരു സുന്ദരകാഴ്ച; നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന സ്വർണപാടങ്ങൾ

October 14, 2020

ലോകം മുഴുവനുമുള്ള യാത്ര പ്രേമികളുടെ പറുദീസയാണ് ചൈനയിലെ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന സ്വർണ വർണ്ണമാർന്ന കനോല ചെടികൾ.. വസന്തകാലത്ത് ചൈനയിലെ കിഴക്കൻ യുനാനിലെ ലൂപ്പിംഗ് കൗണ്ടിയില്‍ എത്തുന്ന ഓരോ യാത്രക്കാരും അത്ഭുതം കൊണ്ട് സതംഭിച്ചുനിന്നുപോകും. അത്രമേൽ സുന്ദരിയാണ് സ്വർണ നിറത്തിൽ ഏക്കറുകളോളം പരന്നു കിടക്കുന്ന കനോല ചെടികൾ.

സൂര്യാസ്തമയ സമയങ്ങളിൽ സൂര്യ കിരണങ്ങൾ ഈ മഞ്ഞ പൂക്കളിൽ തട്ടുമ്പോൾ ഇത് വളരെ മനോഹരമായ കാഴ്ചകളായാണ് ഇവിടെ എത്തുന്നവർക്ക് സമ്മാനിക്കുന്നത്. ചൈനയിലെ കിഴക്കൻ യുനാൻ പ്രവിശ്യയിലെ ക്വിജിംഗ് സിറ്റിയിലാണ് ലൂപ്പിംഗ് കൗണ്ടി സ്ഥിതിചെയ്യുന്നത്. പ്രകൃതി ഒരുക്കുന്ന ഈ സുന്ദര കാഴ്ചകൾ കാണുന്നതിനായി ദിവസവും ഇവിടേക്ക് നിരവധിയാളുകളാണ് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. ജനുവരി മുതൽ ജോൺ വരെ ഇവിടേക്ക് സഞ്ചാരികളെ അനുവദിക്കാറുണ്ട്. എന്നാൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

Read also: മൂന്നാഴ്ച മാത്രം പ്രായമായ കുഞ്ഞിനൊപ്പം ജോലിയ്ക്ക് പ്രവേശിച്ച ഐഎഎസ് കാരിയായ ‘അമ്മ; ഹൃദയംതൊട്ട കാഴ്ച

ചൈനയിൽ കൃഷി ചെയ്യുന്ന ഒരുതരം ചെടിയാണ് കനോല. ഇവയിൽ നിന്നും ലഭിക്കുന്ന എണ്ണ ഭക്ഷണ ആവശ്യങ്ങൾക്കും മറ്റുമായി ഉപയോഗിക്കുന്നവയാണ്. ഇവിടെ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന റേപ്പ്സീഡ് ഓയിലുകൾക്ക് ആവശ്യക്കാരും നിരവധിയാണ്. കടുക് വർഗത്തിൽപെടുന്ന ഒരു സസ്യമാണ് ഈ ചെടി.

Story Highlights: Golden Sea of Canola Flowers in Luoping