കോശിക്ക് പിറന്നാള്‍ ആശംസിച്ച് കണ്ണമ്മ; ഹൃദ്യം ഈ വാക്കുകള്‍

Gowri Nandha sends birthday wishes to Prithviraj

”അടങ്ങടാ ചെക്കാ, നീ കുറേ ലോകം കണ്ടിട്ടുണ്ടാകും പക്ഷെ അടുത്തുനിന്നു കാണേണ്ടതൊന്നും നീ കണ്ടിട്ടുണ്ടാകില്ല…’ അയ്യപ്പനും കോശിയും കണ്ടിറങ്ങിയ ആരും മറക്കില്ല കണ്ണമ്മയുടെ ഈ ഡയലോഗ്. സിനിമയില്‍ കോശിയെ വിറപ്പിച്ച കണ്ണമ്മ ഇപ്പോള്‍ സ്‌നേഹത്തോടെ പിറന്നാള്‍ ആശംസിച്ചിരിക്കുകയാണ് കോശിക്ക്.

പിറന്നാള്‍ നിറവിലുള്ള പൃഥ്വിരാജിന് ആശംസകളറിയിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നതും. മനോഹരമായ ഒരു കുറിപ്പിലൂടെയാണ് കണ്ണമ്മ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഗൗരി നന്ദ. സച്ചി സംവിധാനം നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ക്കൊപ്പമാണ് ഗൗരി നന്ദയുടെ കുറിപ്പ്.

കുറിപ്പ് ഇങ്ങനെ

അദ്യം തന്നെ സച്ചിയേട്ടന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ നന്ദി പറയാന്‍ ഉള്ളത് രാജുയേട്ടാ നിങ്ങളോട് ആണ്. കാരണം കണ്ണമ്മ എന്ന ഞാന്‍ ചെയ്ത കഥാപാത്രം ഇത്ര അധികം ആളുകള്‍ ഇഷ്ട്ടപെടുന്നു എങ്കില്‍ സച്ചിയേട്ടന്റെ എഴുത്തും അതുപോലെ നിങ്ങളിലെ കലാകാരന്‍ ഏറ്റവും മികച്ച രീതിയില്‍ അത് ഞാന്‍ അവതരിപ്പിക്കാന്‍ നിന്നു തന്നു, അതുകൊണ്ടും കൂടിയാണ്.. കണ്ണമ്മയും കോശിയും തമ്മില്‍ കോര്‍ക്കുന്ന സീന്‍ ഞാന്‍ അത് നന്നായി ചെയ്യണം എന്ന് എന്നേക്കാള്‍ നന്നായി രാജുയേട്ടാ നിങ്ങള്‍ ആഗ്രഹിച്ചു എന്നും അറിയാം. അതാണ് നിങ്ങളിലെ കലാകാരന്‍. കൂടെ അഭിനയിക്കുന്നവര്‍ എന്തു കഥാപാത്രം ചെയ്താലും അത് വളരെ മികച്ചരീതിയില്‍ ആകണം എന്ന് ആഗ്രഹികുന്ന മനസ് നിങ്ങള്‍ക്ക് ഉണ്ട്. അതിന് വേണ്ടി അവരെ സഹായിക്കാന്‍ ഒരു മടിയും കാണിക്കാറില്ല.

പിന്നെ സിനിമയെ അത്ര കണ്ട് സ്‌നേഹിക്കുന്ന കലാകാരന്‍. സിനിമയിലെ തനിക്കു അറിയാത്ത തലങ്ങളെ കുറിച്ച് പഠിക്കാന്‍ ഇഷ്ട്ടപെടുന്ന നടന്‍. ഒരു കലാകാരന്‍, നടന്‍ അതിലുപരി സിനിമയിലെ ടെക്നിക്കല്‍ വശങ്ങളെ പറ്റി ഇത്രയും അറിയുന്ന ഇനിയും അറിയാന്‍ ശ്രമികുന്ന വേറെ ഒരു നടന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ അറിയില്ല.. ചിലപ്പോള്‍ ഉണ്ടാകാം.

പിന്നെ അദ്ദേഹം എന്ന വ്യക്തിയെ കുറിച്ച് പറയുമ്പോള്‍ നമ്മള്‍ ഒരിക്കലും ഒരാളെ കുറിച്ച് അറിയേണ്ടത് മൂന്നാമതൊരാളിന്റെ വാക്കുകളില്‍ക്കൂടി ആവരുത്. നമ്മള്‍ക്കു നേരിട്ട് കണ്ടു മനസിലാക്കുന്ന വ്യക്തി അതാണ് ശരിയായിട്ടുള്ളത്. യെസ് വളരെ നല്ല quality characters ഉളള best human being ആണ് രാജുയേട്ടന്‍. അദ്ദേഹത്തിന് എത്തിപ്പെടാന്‍ ഇനിയും ഒരുപാട് ഉയരങ്ങള്‍ ഉണ്ട്. അതെല്ലം സാധ്യമാകട്ടെ എന്ന് ആഗ്രഹിക്കുന്നു..

എടുത്തു പറയേണ്ട കാര്യം രാജുയേട്ടാ നിങ്ങള്‍ ചെയുന്ന ഓരോ കഥാപാത്രത്തെയും സ്നേഹിക്കുന്ന രീതി. അതിന് വേണ്ടി എത്ര കഷ്ട്ടപെടാനും മടിയില്ല.. കോശി എന്നാ കഥാപാത്രം ചെയുമ്പോള്‍ ഏറ്റവും ഇഷ്ട്ടപെട്ട സീന്‍ കണ്ണമ്മ വഴക്കു പറയുന്ന സീന്‍ ആണ് എന്നും പറഞ്ഞു കേട്ടു.. പിന്നെ പലരും എന്നോട് ചോദിച ചോദ്യം ‘PrithviRaj sukumaran എന്ന നടന്റെ മുഖത്ത് നോക്കി ചീത്ത പറഞ്ഞപ്പോള്‍ പേടി തോന്നിയില്ലേ എന്ന്…

എങ്കില്‍ ഇപ്പോള്‍ പറയുന്നു ആ മനുഷ്യന്‍ സന്തോഷമായി നിന്ന് ഏറ്റവും നന്നായി ചെയ്യണം ആ സീന്‍ എന്ന് പറഞ്ഞു support ചെയുമ്പോള്‍ ഞാന്‍ അല്ല വേറേ ആരായാലും അത് ഭംഗി ആയി ചെയ്യും… അയ്യപ്പനും കോശിയും അവസാന ഷൂട്ട് സമയങ്ങളില്‍ നേരില്‍ കണ്ടതാണ് നജീബ് എന്ന കഥാപാത്രത്തിന് വേണ്ടി ഉളള കഠിന പ്രയത്‌നങ്ങള്‍ Hats off you Rajuettan ..അയ്യപ്പനും കോശിയും പ്രിവ്യു കണ്ടിറങ്ങിയ അന്ന് സച്ചിയേട്ടന്‍ എന്നെ വിളിച്ചു പറഞ്ഞു ‘ ടാ.. രാജു എന്നോട് പറഞ്ഞു ഗൗരി ഗംഭീരം ആയി ചെയ്തിട്ടുണ്ട് എന്ന് ‘നിനക്ക് സന്തോഷം ആയില്ലേ കുട്ടി എന്ന് സച്ചിയേട്ടന്‍ ചോദിച്ചു .. yes .. ആ നല്ല വാക്കുകള്‍ക്കു ഒരുപാട് നന്ദി.. കൂടെ work ചെയ്യുന്നവര്‍ നന്നായി ചെയ്തു എന്ന് നമ്മളോട് പറയുമ്പോള്‍ അതിലും വലിയ അംഗീക്കാരം വേറേ ഒന്നും തന്നെ ഇല്ല… ഇനിയും ഒരുപാട് സിനിമകള്‍ രാജുയേട്ടന്റെ കൂടെ work ചെയ്യാന്‍ ഉളള അവസരം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു കാത്തിരിക്കുന്നു…

Story highlights: Gowri Nandha sends birthday wishes to Prithviraj