അത്ഭുത കാഴ്ചയായി തൂങ്ങിക്കിടക്കുന്ന ക്ഷേത്രം; വ്യത്യസ്ത സംസ്കാരങ്ങൾ കൂട്ടിമുട്ടുന്ന ഈ അത്ഭുത ഇടത്തിനുണ്ട് നിരവധി പ്രത്യേകതകൾ

പ്രകൃതി ഒരുക്കുന്ന അത്ഭുതക്കാഴ്ചകൾക്കൊപ്പം തന്നെ മനുഷ്യ നിർമിതിയിലെ ചില വ്യത്യസ്ത കാഴ്ചകളും നമ്മെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് ചൈനയിലെ ഹെങ്‌ഷാൻ പർവതത്തിലെ ജിന്‍ലോംഗ്കോ മലഞ്ചെരുവിൽ ഉള്ള ഹാങ്ങിങ് ടെമ്പിൾ. കാഴ്ചയിൽ അത്ഭുതങ്ങൾ വിരിയിരിക്കുന്ന വലിയ മലഞ്ചെരുവിൽ അമ്പലം പണികഴിപ്പിച്ചത് നോർത്തേൺ വെയ് രാജവംശത്തിന്‍റെ കാലത്ത് ജീവിച്ചിരുന്ന ലിയാവോ റാൻ എന്ന സന്യാസിയാണ്എന്നാണ് കരുതപ്പെടുന്നത്.

മലഞ്ചെരുവിൽ തൂങ്ങിക്കിടക്കുന്ന 40 മുറികൾ കൂടിച്ചേർന്നതാണ് ഈ കെട്ടിട നിർമിതി. 1400 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിന് നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയാണ് ഈ നിർമിതി ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറ്റിയത്. ബുദ്ധമതം, കൺഫ്യൂഷ്യനിസം, താവോയിസം, എന്നിവയെല്ലാം ഒരുപോലെ ആചരിക്കപ്പെടുന്ന ഒന്നാണ് ഈ ക്ഷേത്രം. ചൈനയിലെ പവിത്രമായ മലനിരകളിൽ ഒന്നാണ് ഇവിടം. ചുവന്ന നിറത്തിലുള്ള ചുവരുകളോടെ നിർമിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലേക്ക് നിരവധി വിനോദ സഞ്ചാരികളാണ് എല്ലാ വർഷവും എത്തുന്നത്.

Read also; ‘ദശരഥ’ത്തിന്റെ 31 വർഷങ്ങൾ- ‘ദശരഥത്തിലെ രാജീവ് മേനോൻ തന്നെയാണ് പാഥേയത്തിലെ ചന്ദ്രദാസ്’ വ്യത്യസ്തമായ കുറിപ്പുമായി വിജയ് ശങ്കർ ലോഹിതദാസ്

മലഞ്ചെരുവിൽ പറ്റിപിടിച്ചുകിടക്കുന്ന കെട്ടിടങ്ങൾ പോലെ തോന്നുന്ന ഇവ വ്യത്യസ്തമായ സംസ്കാരങ്ങൾ പരസ്പരം കണ്ടുമുട്ടുന്ന ഒരിടം എന്ന പേരിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു. ചൈനയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടം എന്ന ബഹുമതിയും ഈ ക്ഷേത്രത്തിനാണ്.

Story Highlights: hanging Monastery