ജ്യൂസ് ജ്യൂസ് ജ്യൂസ്… ഹെല്‍ത്തി ജ്യൂസ്; ആരോഗ്യത്തിന് ബെസ്റ്റ്

Healthy juices to drink

തുലാവര്‍ഷം ആരംഭിച്ചെങ്കിലും ചൂടിന് പലയിടങ്ങളിലും കാര്യമായ കുറവില്ല. ചൂടുകാലത്ത് പെട്ടെന്ന് ക്ഷീണിക്കുന്നവരും തളര്‍ച്ച അനുഭവപ്പെടുന്നവരും നിരവധിയാണ്. ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണെന്ന അറിവുണ്ടെങ്കിലും പലരും ഇതിന് തയാറാകാറില്ല എന്നതാണ് വാസ്തവം. ക്ഷീണമകറ്റാന്‍ സഹായിക്കുന്ന ചില ആരോഗ്യ ദായകമായ ജ്യൂസുകള്‍ പരിചയപ്പെടാം.

കാരറ്റ് ജ്യൂസ്
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കാരറ്റ് ജ്യൂസ്. വിപണികളിലും ഇന്ന് കാരറ്റ് ജ്യൂസ് ധാരളമായി ലഭിക്കാറുണ്ട്. ധാരാളം വിറ്റാമിനുകളും മിനറല്‍സും അടങ്ങിയിട്ടുണ്ട് കാരറ്റില്‍. ചൂടുമൂലം കണ്ണുകള്‍ക്കുണ്ടാകുന്ന ക്ഷീണമകറ്റാനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു.

നെല്ലിക്ക ജ്യൂസ്
ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്നാണല്ലോ നെല്ലിക്കയെക്കുറിച്ച് പൊതുവെ പറയാറ്. സംഗതി സത്യമാണ് കാഴ്ചയ്ക്ക് കുഞ്ഞനാണെങ്കിലും ഈ നെല്ലിക്ക അത്ര നിസാരക്കാരനല്ല. വിറ്റാമിന്‍ സി ധാരാളമുണ്ട് നെല്ലിക്കയില്‍. ദിവസേന ഒരു ഗ്ലാസ് നെല്ലിക്കാ ജ്യൂസ് പതിവാക്കുന്നത് ആഗോഗ്യത്തിന് നല്ലതാണ്. ക്ഷീണം അകറ്റാന്‍ അത്യുത്തമമാണ് നെല്ലിക്ക ജ്യൂസ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും നെല്ലിക്ക ജ്യൂസ് സഹായകമാണ്.

ഇളനീര്‍ ജ്യൂസ്
നമ്മുടെ സംസ്ഥാനം അറിയപ്പെടുന്നതുപോലും കേരം തിങ്ങിയ നാടെന്നാണ്. കേരളത്തിന്റെ സ്വന്തം ഫലമാണ് കരിക്ക്. കരിക്ക് കൊണ്ടുള്ള വിവിധ വിഭവങ്ങളും ഇക്കാലത്ത് സുലഭം. ആന്റീ ഓക്സിഡന്റുകള്‍ ധാരളമടങ്ങിയിട്ടുണ്ട് കരിക്കിന്‍ ജ്യൂസില്‍. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ധാതുക്കളാല്‍ സമ്പന്നമായ കരിക്കിന്‍ വെള്ളവും ചൂടുകാലത്ത് ക്ഷീണമകറ്റാന്‍ സഹായിക്കുന്നു.

പപ്പായ ജ്യൂസ്
പപ്പായയിലും ധാരളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പപ്പായ ജ്യൂസ് ശീലമാക്കുന്നതു ചൂടുമുലം അനുഭവപ്പെടുന്ന ക്ഷീണത്തിന് മികച്ച ഒരു പരിഹാരമാണ്. ധാരാളം ഫൈബറുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കുന്നതിനും പപ്പായ ജ്യൂസ് ശീലമാക്കുന്നത് നല്ലതാണ്.

Story highlights: Healthy juices to drink