ഡൽഹിയും ചെന്നൈയും നേർക്കുനേർ; ബാറ്റിംഗ് തിരഞ്ഞെടുത്ത് ചെന്നൈ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മുംബൈ ഇന്ത്യൻസിനെ മറികടന്ന് ഡൽഹി ക്യാപിറ്റൽസിന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം. എട്ട് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും അഞ്ച് തോൽവിയുമായി പോയിന്റ് പട്ടികയിൽ ആറാമതാണ് ചെന്നൈ സൂപ്പർ കിംഗ്സ്.

ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖർ ധവാൻ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), മാർക്കസ് സ്റ്റോയ്നിസ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ആർ.അശ്വിൻ, തുഷാർ ദേശ്‌ പാണ്ഡെ, കഗിസോ റബാദ, ആൻറിച് നോർജെ

 ചെന്നൈ സൂപ്പർ കിങ്‌സ്: ഫാഫ് ഡുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റയ്ഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, സാം കറണ്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കെ ശര്‍മ.

Story Highlights: ipl 2020 chennai super kings vs delhi capital