അവസാന ഓവറുകളിൽ അടിച്ചുമിന്നിച്ച് ജഡേജ; ചെന്നൈക്കെതിരെ ഡൽഹിയ്ക്ക് 180 റൺസ് വിജയലക്ഷ്യം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസ് നേടി. അർധ സെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലെസിസും 45 റൺസ് നേടിയ അമ്പാട്ടി റയ്ഡുവും ചെന്നൈയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തു. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ സ്കോർ 179 ൽ എത്തിച്ചത്. 13 പന്തിൽ നിന്നും നാല് സിക്സുകൾ ഉൾപ്പെടെ 33 റൺസാണ് ജഡേജ അടിച്ചുകൂട്ടിയത്. 47 പന്തിൽ നിന്നും എട്ട് ബൗണ്ടറികളോടെ 58 റൺസാണ് ഫാഫ് ഡുപ്ലെസിസ് നേടിയത്. 25 പന്തിൽ നിന്നും 45 റൺസാണ് അമ്പാട്ടി റയ്ഡു നേടിയത്.ഡൽഹിയ്ക്ക് വേണ്ടി ആൻറിച് നോർജെ രണ്ട് വിക്കറ്റും കഗിസോ റബാദ, തുഷാർ ദേശ്‌ പാണ്ഡെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മുംബൈ ഇന്ത്യൻസിനെ മറികടന്ന് ഡൽഹി ക്യാപിറ്റൽസിന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താം. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും അഞ്ച് തോൽവിയുമായി പോയിന്റ് പട്ടികയിൽ ആറാമതാണ് ചെന്നൈ സൂപ്പർ കിംഗ്സ്.

ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖർ ധവാൻ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ(ക്യാപ്റ്റൻ), മാർക്കസ് സ്റ്റോയ്നിസ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), അക്സർ പട്ടേൽ, ആർ.അശ്വിൻ, തുഷാർ ദേശ്‌ പാണ്ഡെ, കഗിസോ റബാദ, ആൻറിച് നോർജെ

 ചെന്നൈ സൂപ്പർ കിങ്‌സ്: ഫാഫ് ഡുപ്ലെസിസ്, ഷെയ്ന്‍ വാട്‌സണ്‍, അമ്പാട്ടി റയ്ഡു, എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, സാം കറണ്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, കെ ശര്‍മ.

Story Highlights: ipl 2020 csk vs dc updates