പഞ്ചാബിനെതിരെ 172 റൺസ് വിജയലക്ഷ്യം ഒരുക്കി ബാംഗ്ലൂർ

October 15, 2020

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബിന് 172 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂർ ടീമിന് വേണ്ടി ഓപ്പണർമാരായ ആരോൺ ഫിഞ്ചും (20 റൺസും) ദേവ്ദത്ത് പടിക്കലും (18 റൺസും) മികച്ച തുടക്കമാണ് കാഴ്ചവെച്ചത്. നായകൻ വീരാട് കോലിയുടെ പ്രകടനമാണ് ടീമിന് കൂടുതൽ കരുത്ത് പകർന്നത്. കോലി 39 പന്തിൽ നിന്നും 48 റൺസ് നേടി. ബാറ്റിംഗ് ഓഡറിൽ വരുത്തിയ മാറ്റം ബാംഗ്ളൂരിന് വിനയായി. പതിവിലും വിപരീതമായി ആറാമനായി ഇറങ്ങിയ എബി ഡിവില്ലിയേഴ്‌സിന് തിളങ്ങാൻ ആയില്ല. അവസാന ഓവറിൽ വെടിക്കെട്ട് പ്രകടനം നടത്തിയ ക്രിസ് മോറിസാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. എട്ട് പന്തിൽ നിന്നും മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ ക്രിസ് മോറിസ് 25 റൺസ് നേടി. പഞ്ചാബിനായി മുഹമ്മദ് ഷമിയും മുരുകൻ അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം നടക്കുന്നത്. സീസണിലെ ആറാം ജയം ലക്ഷ്യം കണ്ടുകൊണ്ടാണ് കോലിപ്പട കളിക്കളത്തിൽ മാറ്റുരച്ചത്. അതേസമയം സൂപ്പര്‍ താരം ക്രിസ് ഗെയ്‌ൽ ഇന്ന് ഇറങ്ങുന്നത് പഞ്ചാബിന് കൂടുതൽ കരുത്ത് പകരുന്നുണ്ട്. ഐ പി എൽ സീസണിൽ ഇതാദ്യമായാണ് ക്രിസ് ഗെയിൽ മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയിൽ അവസാന നിരയിൽ ഉള്ള പഞ്ചാബിന് ഇന്നത്തെ കളി വളരെ നിർണായകമാണ്.

കിങ്‌സ് ഇലവൻ പഞ്ചാബ്: കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയിൽ, നിക്കോളാസ് പുറാൻ, ഗ്ലെൻ മാക്‌സ്‌വെൽ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുരുകൻ അശ്വിൻ, മുഹമ്മദ് ഷമി, രവി ബിഷ്ണോയി, എ സിങ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ആരോൺ ഫിഞ്ച്, ദേവ്‌ദത്ത് പടിക്കൽ, വീരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, ഇസുറു ഉദാന, ക്രിസ് മോറിസ്, മുഹമ്മദ് സിറാജ്, നവ്‌ദീപ് സൈനി, യുസ്‌വേന്ദ്ര ചാഹൽ

Story Highlights: Ipl 2020 rcb vs kxip updates