കോലിപ്പടയെ നേരിടാൻ ഇക്കുറി ക്രിസ് ഗെയിലും; ബാറ്റിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി

October 15, 2020

ഐ പി എൽ രണ്ടാം ഘട്ട മത്സരത്തിൽ ഇന്ന് കിംഗ്‌സ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടുന്നു. ടോസ് നേടിയ ബാംഗ്ലൂർ ടീം ക്യാപ്റ്റൻ വീരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുത്തു. ബാംഗ്ലൂരിന്റെ കഴിഞ്ഞ മത്സരത്തിലെ അതേ ടീം തന്നെയാണ് ഇക്കുറിയും കളത്തിലിറങ്ങുന്നത്. അതേസമയം ചെറിയ മാറ്റങ്ങളോടെയാണ് പഞ്ചാബ് മത്സരത്തിനിറങ്ങുന്നത്.

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരം നടക്കുന്നത്. സീസണിലെ ആറാം ജയം ലക്ഷ്യം കണ്ടുകൊണ്ടാണ് കോലിപ്പട കളിക്കളത്തിൽ ഇറങ്ങുന്നത്. അതേസമയം സൂപ്പര്‍ താരം ക്രിസ് ഗെയ്‌ൽ ഇന്ന് ഇറങ്ങുന്നത് പഞ്ചാബിന് കൂടുതൽ കരുത്ത് പകരുന്നുണ്ട്. ഐ പി എൽ സീസണിൽ ഇതാദ്യമായാണ് ക്രിസ് ഗെയിൽ മത്സരത്തിനിറങ്ങുന്നത്. പോയിന്റ് പട്ടികയിൽ അവസാന നിരയിൽ ഉള്ള പഞ്ചാബിന് ഇന്നത്തെ കളി വളരെ നിർണായകമാണ്.

കിങ്‌സ് ഇലവൻ പഞ്ചാബ്: കെ എൽ രാഹുൽ, മായങ്ക് അഗർവാൾ, ക്രിസ് ഗെയിൽ, നിക്കോളാസ് പുറാൻ, ഗ്ലെൻ മാക്‌സ്‌വെൽ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുരുകൻ അശ്വിൻ, മുഹമ്മദ് ഷമി, രവി ബിഷ്ണോയി, എ സിങ്

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: ആരോൺ ഫിഞ്ച്, ദേവ്‌ദത്ത് പടിക്കൽ, വീരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, ഇസുറു ഉദാന, ക്രിസ് മോറിസ്, മുഹമ്മദ് സിറാജ്, നവ്‌ദീപ് സൈനി, യുസ്‌വേന്ദ്ര ചാഹൽ

Story Highlights: ipl 2020 rcb vs kxip