മുംബൈ ഇന്ത്യൻസിന് 149 റൺസ് വിജയലക്ഷ്യം

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യസിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി.  53 റൺസെടുത്ത പാറ്റ് കമ്മിൻസ് ആണ് കൊൽക്കത്തയുടെ ടോപ്പ് സ്കോറർ. മുംബൈക്കായി രാഹുൽ ചഹാർ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഏഴുമത്സരങ്ങളില്‍ നിന്നുമായി നാലു വിജയങ്ങളും മൂന്നു തോല്‍വികളുമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നേടിയത്. നിലവിൽ, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. ഇന്നത്തെ കളിയിൽ കൂടി ജയിച്ചാൽ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തും.

മുംബൈ: രോഹിത് ശർമ (ക്യാപ്റ്റൻ), ക്വിന്റൻ ഡി കോക്ക് (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുനാൽ പാണ്ഡ്യ, നേഥന്‍ കോള്‍ട്ടര്‍നൈല്‍, രാഹുൽ ചഹാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുമ്ര

കൊൽക്കത്ത: രാഹുൽ ത്രിപാഠി, ശുഭ്മാൻ ഗിൽ, നിതീഷ് റാണ, ഒയിൻ മോർഗൻ‌ (ക്യാപ്റ്റൻ), ദിനേഷ് കാർത്തിക്ക് (വിക്കറ്റ് കീപ്പർ), ആൻന്ദ്രെ റസൽ, ക്രിസ് ഗ്രീൻ, പാറ്റ് കമ്മിൻസ്, ശിവം മാവി, വരുൺ ചക്രവർത്തി, പ്രസിദ്ധ് കൃഷ്ണ

Story Highlights: Ipl match updates