സൂര്യകുമാറിന്റെ ബാറ്റിങ് മികവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അടിച്ചൊതുക്കി മുംബൈ ഇന്ത്യന്‍സ്

IPL MI Won against RCB

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം. സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് മികവാണ് മുംബൈയെ തുണച്ചത്. അഞ്ച് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സിന്റെ ജയം.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് അടിച്ചെടുത്തു. 74 റണ്‍സ് നേടിയ ദേവദത്ത് പടിക്കലാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചത് സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനമാണ്. 43 പന്തില്‍ നിന്നുമായി 79 റണ്‍സ് അടിച്ചെടുത്ത താരം പുറത്താകാതെ നിന്നു. അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് മുംബൈ ഇന്ത്യന്‍ 165 എന്ന വിജയലക്ഷ്യം മറികടന്നത്.

Story highlights: IPL MI Won against RCB