ചെന്നൈക്കെതിരെ ഹൈദരാബാദിന് 168 റൺസ് വിജയലക്ഷ്യം

October 13, 2020

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ മികച്ച സ്കോർ നേടി. 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് ചെന്നൈ നേടിയത്. തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും വാട്സൺ- നായിഡു കൂട്ടുകെട്ടാണ് ചെന്നൈയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. വാട്സൺ 38 പന്തിൽ നിന്നും മൂന്ന് സിക്‌സറുകൾ ഉൾപ്പെടെ 42 റൺസ് നേടിയപ്പോൾ 34 പന്തില്‍ 41 റൺസായിരുന്നു റായുഡുവിന്റെ സമ്പാദ്യം. അവസാന ഓവറിൽ തകർത്തടിച്ച ധോണിയും രവീന്ദ്ര ജഡേജയുമാണ് ചെന്നൈയുടെ സ്കോർ 167- ൽ എത്തിച്ചത്.

പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്ത് നിൽക്കുന്ന ചെന്നൈ ഏഴ് മത്സരങ്ങളിൽ നിന്നും രണ്ടു വിജയം മാത്രമാണ് കരസ്ഥമാക്കിയത്. അതുകൊണ്ടുതന്നെ ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ഇന്നത്തെ മത്സരത്തിലെ വിജയം ചെന്നൈയ്ക്ക് അനിവാര്യമാണ്.

Read also:തട്ടിയാൽ സംഗീതം പൊഴിക്കുന്ന പാറക്കൂട്ടം; 20 കോടി വർഷം പഴക്കമുള്ള കാടിന് നടുവിലെ അത്ഭുതം

അതേസമയം ഏഴ് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവുമായി അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ് ഉള്ളത്. നേരത്തെ ചെന്നൈ സൂപ്പർ കിങ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഏഴ് റൺസിനായിരുന്നു ചെന്നൈയുടെ തോൽവി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 165 റൺസ് നേടി, എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്.

Story Highlights: Ipl updates