സിനിമയില്ലെങ്കിലും വേറൊരു കരിയര്‍ ഉണ്ട് കൈയില്‍; ചിത്രം പങ്കുവെച്ച് അമീര്‍ ഖാന്റെ മകള്‍

Ira Khan Making Her First Tattoo

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരങ്ങളുടെ കുടുംബ വിശേഷങ്ങളും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് സമൂഹമാധ്യമങ്ങളില്‍. സമൂഹമാധ്യമങ്ങളില്‍ സജീവമാണ് അമീര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. സിനിമാ മേഖലയിലുള്ള താല്‍പര്യത്തെക്കുറിച്ച് ഇറ നേരത്തെതന്നെ പങ്കുവെച്ചിട്ടുണ്ട്. അഭിനയത്തേക്കാള്‍ പിന്നണി പ്രവര്‍ത്തനങ്ങളോടാണ് ഇറയ്ക്ക് താല്‍പര്യം കൂടുതല്‍. സിനിമയ്ക്ക് പകരമായി മറ്റൊരു കരിയര്‍ കണ്ടുപിടിച്ച വിശേഷമാണ് ഇറ ആരാധകരോടായി പങ്കുവെച്ചത്.

ടാറ്റു ആര്‍ടിസ്റ്റായിട്ടുള്ള ചിത്രമാണ് ഇറ ഖാന്‍ പങ്കുവെച്ചിരിക്കുന്നത്. ടാറ്റൂയിങ്ങില്‍ അഭിരുചി പ്രകടിപ്പിച്ചിട്ടുള്ള താരമാണ് ഇറ ഖാന്‍. തന്റെ പരിശീലനകനായ നൂപുര്‍ ശിഖാരെയ്ക്ക് വേണ്ടി ടാറ്റു ചെയ്തു കൊടുക്കുന്ന ഇറയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

https://www.instagram.com/p/CGAScOegcw6/?utm_source=ig_web_copy_link

ചിത്രത്തിന് ഒപ്പം രസകരമായ ഒരു ക്യാപ്ഷനും ഇറ പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിലെ ആദ്യത്തെ ടാറ്റു ചെയ്തു കൊടുത്തു എന്നും ബദലായ ഒരു കരിയര്‍ ഉണ്ടെന്നും കരുതുന്നു എന്നുമാണ് ഇഖ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

https://www.instagram.com/p/CF_pOrsg6qM/?utm_source=ig_web_copy_link

Story highlights: Ira Khan Making Her First Tattoo