ഹൃദയംതൊട്ട് ബാക്ക് പാക്കേഴ്‌സിലെ ആദ്യ ഗാനം; വേറിട്ട ലുക്കിൽ കാളിദാസും കാർത്തിക നായരും

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ‘രൗദ്രം’ എന്ന സിനിമയ്ക്ക് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാക്ക് പാക്കേഴ്‌സ്’. പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ആറ് ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സച്ചിൻ ശങ്കറാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ജയരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് കാർത്തിക നായർ ആണ്. ചിത്രത്തിൽ രഞ്ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍, സബിത ജയരാജ് തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാക്ക് പാക്കേഴ്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്നതാണ്. വാഗമണ്ണിലും വര്‍ക്കലയിലുമായാണ് സിനിമ ചിത്രീകരിച്ചത്.

ഒരുപിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ  തിരക്കുള്ള താരമായി നിറഞ്ഞു നിൽക്കുന്ന യുവനായകന്മാരിൽ ഒരാളാണ് കാളിദാസ് ജയറാം. ആമസോൺ പ്രൈം വീഡിയോ ആദ്യമായി ഒരുക്കിയ തമിഴ് ആന്തോളജി ചിത്രമായ പുത്തം പുതുകാലൈയിലാണ് കാളിദാസിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. സുധ കൊങ്ങര സംവിധാനം ചെയ്ത ചിത്രത്തിലാണ് കാളിദാസ് അഭിനയിച്ചത്. ജയറാമും ചിത്രത്തിൽ കാളിദാസിനൊപ്പം അഭിനയിച്ചിട്ടുണ്ട്. കല്യാണിയും കാളിദാസുമാണ് ചിത്രത്തിലെ നായികാനായകന്മാർ.

Read also : ‘ദക്ഷിണേന്ത്യയുടെ പ്രതിഭ പ്രദർശിപ്പിക്കാൻ രണ്ട് ഐക്കണുകൾക്കൊപ്പം അണിനിരക്കുന്നു’- ബറോസിന്റെ ഭാഗമാകാൻ സന്തോഷ് ശിവൻ

സത്യൻ അന്തിക്കാട് ചിത്രമായ കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെയാണ് കാളിദാസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലനടനുള്ള സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങൾ കാളിദാസ് സ്വന്തമാക്കി. പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായകനായി എത്തിയത്.

Story highlights:Janalilaaro Backpackers Official Video Song