പോലീസ് ഓഫീസർ പ്രവീൺ മൈക്കിളായി കുഞ്ചാക്കോ ബോബൻ; ‘നായാട്ട്’ ചിത്രീകരണം പൂർത്തിയായി

ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം പുനഃരാരംഭിച്ച നായാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയതായി കുഞ്ചാക്കോ ബോബൻ. ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് നായാട്ടിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായ പ്രവീൺ മൈക്കിളായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്.

‘നായട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കി സിവിൽ പോലീസ് ഓഫീസർ പ്രവീൺ മൈക്കിളിനെ ബിഗ് സ്‌ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അതോടൊപ്പം, മാർട്ടിൻ, രഞ്ജിയേട്ടൻ, ശശിയേട്ടൻ, ഷൈജു, ഷാഹി, മഹേഷ്, ജോജു, നിമിഷ, മുഴുവൻ അഭിനേതാക്കൾക്കും ഈ അവിസ്മരണീയ യാത്രയ്ക്ക് നന്ദി’.- കുഞ്ചാക്കോ ബോബൻ കുറിക്കുന്നു.

ജോജു ജോർജ് നായകനായി വേഷമിട്ട് അവാർഡ് നേടിയ ചിത്രമായ ‘ജോസഫി’ന്റെ തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് നായാട്ടിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതൊരു പോലീസ് സ്റ്റോറിയാണെങ്കിലും ‘ജോസഫുമായി’ സമാനതകളൊന്നുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.കൊവിഡ് – 19 ആരംഭിക്കുന്നതിനുമുമ്പ് ചിത്രത്തിന്റെ വലിയൊരു ഭാഗം ചിത്രീകരിച്ചിരുന്നു. ബാക്കി അടുത്തിടെ പൂർത്തിയായി. അന്വേഷണാത്മക ത്രില്ലറിന്റെ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ ചില ലൊക്കേഷനുകൾ പിറവം, മൂന്നാർ, കൊടൈക്കനാൽ എന്നിവയാണ്.

https://www.instagram.com/p/CGZ6ERqM3ZG/?utm_source=ig_web_copy_link


ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ‘ചാർലി’ എന്ന ചിത്രത്തിന്റെ സംവിധായകനായ മാർട്ടിൻ പ്രക്കാട്ട് ഈ ചിത്രത്തിലൂടെ ആദ്യമായി ത്രില്ലർ വിഭാഗത്തിൽ ചിത്രമൊരുക്കുകയാണ്. ചിത്രത്തിന്റെ ഫോട്ടോഗ്രാഫി ഡയറക്ടർ ഷൈജു ഖാലിദ്, എഡിറ്റിംഗ് ഡയറക്ടർ എഡിറ്റർ മഹേഷ് നാരായണൻ എന്നിവരാണ്. ‘ അമ്പിളിയുടെ ശ്രദ്ധേയനായ വിജയ്, നായട്ടിന്റെ സംഗീത സംവിധായകനാകും.

അതേസമയം, നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ നായകനായി അണിയറയിൽ പുരോഗമിക്കുന്നത്. പട, മറിയം ടെയ്‌ലേഴ്‌സ്, മോഹൻകുമാർ ഫാൻസ്‌, ഗിർ എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബൻ ഇനി വേഷമിടുന്നത്.

Story highlights- kunchacko boban about nayattu