സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

India Latest Covid 19 Updates

സംസ്ഥാനത്ത് 6244 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1013, എറണാകുളം 793, കോഴിക്കോട് 661, തൃശൂര്‍ 581, തിരുവനന്തപുരം 581, കൊല്ലം 551, ആലപ്പുഴ 456, പാലക്കാട് 364, കോട്ടയം 350, കണ്ണൂര്‍ 303, കാസര്‍ഗോഡ് 224, പത്തനംതിട്ട 169, ഇടുക്കി 114, വയനാട് 84 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

20 കൊവിഡ് മരണളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ കേരളത്തില്‍ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1066 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 81 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5745 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 364 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 934, എറണാകുളം 714, കോഴിക്കോട് 649, തൃശൂര്‍ 539, തിരുവനന്തപുരം 508, കൊല്ലം 527, ആലപ്പുഴ 426, പാലക്കാട് 320, കോട്ടയം 313, കണ്ണൂര്‍ 273, കാസര്‍ഗോഡ് 213, പത്തനംതിട്ട 152, ഇടുക്കി 96, വയനാട് 81 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7792 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 871, കൊല്ലം 625, പത്തനംതിട്ട 321, ആലപ്പുഴ 574, കോട്ടയം 143, ഇടുക്കി 155, എറണാകുളം 823, തൃശൂര്‍ 631, പാലക്കാട് 449, മലപ്പുറം 1519, കോഴിക്കോട് 836, വയനാട് 66, കണ്ണൂര്‍ 436, കാസര്‍ഗോഡ് 343 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,837 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,15,149 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Story highlights: Latest Corona Virus Updates in Kerala