ആഹാ കൊള്ളാലോ ഈ കുഞ്ഞു മിടുക്കന്റെ ശാസ്ത്രീയ സംഗീത പഠനം: വൈറല്‍ വീഡിയോ

Little boy singing classical song with his father

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങളില്‍ കുഞ്ഞുങ്ങളുടെ വീഡിയോയ്ക്കാണ് പലപ്പോഴും കാഴ്ചക്കാര്‍ കൂടുതല്‍. നിഷ്‌കളങ്കത നിറഞ്ഞ ചിരി കൊണ്ടും കുട്ടിവര്‍ത്തമാനങ്ങള്‍ കൊണ്ടുമെല്ലാം അവര്‍ മനം നിറയ്ക്കുന്നു.

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ഒരു കുരുന്നിന്റെ വീഡിയോയാണ്. ശാസ്ത്രീയ സംഗീതം പരിശീലിക്കുന്ന ഒരു കുട്ടിയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍. ഹാര്‍മോണിയം വായിക്കുന്ന അച്ഛന്റെ ഒപ്പമിരുന്നാണ് കുഞ്ഞിന്റെ സംഗീത പഠനം.

അച്ഛന്റെ ആലാപനത്തെ അതേപോലെ തന്നെ അനുകരിക്കാന്‍ കുഞ്ഞു ഗായകന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇടയ്ക്ക് അച്ഛന്‍ വളരെ വേഗത്തില്‍ പാടുമ്പോള്‍ പതുക്കെ പാടാനും കുഞ്ഞ് പറയുന്നുണ്ട്. ഭാഷയുടേയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ കടന്നും ഈ കുരുന്നു ഗായകന് പ്രശംസകള്‍ എത്തുന്നുണ്ട്. എന്തായാലും ഏറെ രസകരമാണ് കുരുന്നു ഗായകന്റെ ആലാപനം.

Story highlights: Little boy singing classical song with his father