ചീരുവിന്റെ മകൻ ചിൻറു; അവൻ ഞങ്ങളുടെ ചിന്തകളെയും വിഷമങ്ങളെയും അകറ്റുന്നു

ചലച്ചിത്രതാരം മേഘ്ന രാജിനും അന്തരിച്ച ചിരഞ്ജീവി സാർജയ്ക്കും കുഞ്ഞ് പിറന്ന വിവരം ഏറെ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയ ഏറെ ആഘോഷത്തോടെ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ പ്രസവ ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ കുഞ്ഞിന്റെ പുതിയ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.

ജൂനിയർ ചീരു വീട്ടിൽ എത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ചീരുവിന്റെ പുനർജന്മമായാണ് എല്ലാവരും കുഞ്ഞിനെ കാണുന്നത്. ഇപ്പോഴിതാ കുഞ്ഞിന്റെ ചെല്ലപ്പേര് പങ്കുവെച്ചിരിക്കുകയാണ് മേഘ്‌നയുടെ പിതാവ് സുന്ദർരാജ്. ചീരുവിന്റെ മകൻ ‘ചിൻറു’ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. അവൻ ഞങ്ങളുടെ ചിന്തകളെയും വേവലാതികളെയും അകറ്റുന്നവനാണ് അതിനാലാണ് ചിൻറു എന്ന് പേര് നൽകിയിരിക്കുന്നതെന്നും വ്യക്തമാക്കിയിരിക്കുകയാണ് സുന്ദർരാജ്. അതേസമയം എല്ലാവരെയും വിളിച്ച് കൂട്ടി പേരിടൽ ചടങ്ങ് നടത്തുമെന്നും അപ്പോൾ ഔദ്യോഗികമായ പേര് വെളിപ്പെടുത്തുമെന്നും സുന്ദർരാജ് വ്യക്തമാക്കി.

Read also:റോളർ സ്കേറ്റിലെ അഭ്യാസപ്രകടനം; ഗിന്നസ് വേൾഡ് റെക്കോഡ്സിൽ ഇടംനേടി ഇന്ത്യൻ പെൺകുട്ടി

കഴിഞ്ഞ ഒക്ടോബർ 22 നാണ് മേഘ്‌നയ്ക്ക് ആൺകുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സാർജ മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സാർജ മരിച്ചത്. 39 വയസായിരുന്നു. ചിരഞ്ജീവി സാർജയുടെ പെട്ടന്നുള്ള വിയോഗം ഇന്ത്യൻ സിനിമ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. 

Story Highlights: meghana rajs father about juniour chiranjeevi