തകര്‍ത്തടിച്ചും എറിഞ്ഞു വീഴ്ത്തിയും മുംബൈ ഇന്ത്യന്‍സ്; രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ജയം

Mi Won by 57 Runs RR lost

രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. 57 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് കരുത്ത് തെളിയിച്ചത്. ഐപിഎല്‍ പതിമൂന്നാം സീസണില്‍ തുടര്‍ച്ചയായ മൂന്നാം തവണയും വിജയൊക്കൊടി പാറിച്ചു മുംബൈ ഇന്ത്യന്‍സ്.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ക്കേ മികവ് കാട്ടിയ ടീം നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് അടിച്ചെടുത്തു. 47 പന്തില്‍ നിന്നും 79 റണ്‍സ് അടിച്ചെടുത്ത സൂര്യകുമാര്‍ യാദവിന്റെ പ്രകടനം ടീമിന് കരുത്തായി. 23 പന്തില്‍ നിന്നായി 35 റണ്‍സാണ് റോഹിത് ശര്‍മ്മ നേടിയത്. 19 പന്തില്‍ നിന്നുമായി 30 റണ്‍സ് നേടി പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയും മികച്ചു നിന്നു.

194 റണ്‍സ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് തുടക്കം മുതല്‍ക്കേ പാളിച്ചകളായിരുന്നു. പതിനെട്ട് ഓവറുകള്‍ പിന്നിട്ടപ്പോഴേക്കും താരങ്ങളെല്ലാം കളം വിട്ടും. ആകെ അടിച്ചെടുത്തത് 136 റണ്‍സും. മലയാളികള്‍ക്ക് കൂടുതല്‍ പ്രതീക്ഷയുള്ള രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍ ഒരു റണ്‍ പോലും നേടാതെയാണ് കളം വിട്ടത്. 44 പന്തില്‍ നിന്നുമായി 70 റണ്‍സ് ജോസ് ബട്‌ലര്‍ നേടിയെങ്കിലും പിടിച്ചു നില്‍ക്കാനായില്ല രാജസ്ഥാന്‍ റോയല്‍സിന്.

Story highlights: Mi Won by 57 Runs RR lost