നാടൻ ചേലിൽ മോഹൻലാൽ- ശ്രദ്ധ നേടി പുതിയ ചിത്രം

ലോക്ക് ഡൗണിന് ശേഷം സമൂഹമാധ്യമങ്ങളിലും സജീവമാകുകയാണ് നടൻ മോഹൻലാൽ. പുത്തൻ ലുക്കിലുള്ള നിരവധി ചിത്രങ്ങളാണ് മോഹൻലാൽ ദിവസേന പങ്കുവയ്ക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്റ്റൈലിഷ് ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്. ഇപ്പോൾ മുണ്ടും ഷർട്ടുമണിഞ്ഞ് പരമ്പരാഗത വേഷത്തിൽ എത്തിയിരിക്കുകയാണ് മോഹൻലാൽ. വളരെപെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ മോഹൻലാൽ ദൃശ്യം 2 ലൊക്കേഷനിൽ വന്നിറങ്ങുന്ന ചിത്രങ്ങളും വീഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് ദൃശ്യം 2.

ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടക്കുന്നതും. ജോർജുകുട്ടിയും കുടുംബവും ആറു വർഷങ്ങൾക്ക് ശേഷം എന്ന കുറിപ്പിനൊപ്പം കഴിഞ്ഞ ദിവസം ജീത്തു ജോസഫ് പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

Read More: ‘ലോക്ക് ഡൗൺ കാലത്ത് ബാൽക്കണിയിൽ നട്ട സപ്പോട്ട മരം’- അനുപമയുടെ ചലഞ്ച് ഏറ്റെടുത്ത് രജിഷ വിജയൻ

ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല.  മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.

Story highlights- mohanlal new look