കറുപ്പണിഞ്ഞ് മാസ്സായി മോഹൻലാലിന്റെ രണ്ടാം വരവ്- വൈറൽ വീഡിയോ

ലോക്ക് ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ച മോഹൻലാൽ ചിത്രമെന്ന നിലയിൽ ദൃശ്യം 2 സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങിയ താരങ്ങളും ആവേശത്തിലാണ്. നിരവധി ചിത്രങ്ങളും ലൊക്കേഷൻ വീഡിയോകളുമൊക്കെയാണ് അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കുവയ്ക്കുന്നത്. അടുത്തിടെ, ദൃശ്യം 2 ലൊക്കേഷനിലേക്ക് എത്തുന്ന മോഹൻലാലിൻറെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശാരദ നേടിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് എത്തുന്ന മറ്റൊരു വീഡിയോ മോഹൻലാൽ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

കറുത്ത ടീഷർട്ടും മാസ്‌കും ധരിച്ച് ലൊക്കേഷനിൽ വന്നിറങ്ങുന്ന വീഡിയോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. വെറും 25 സെക്കൻഡ് മാത്രമായുള്ള മോഹൻലാലിൻറെ രണ്ടാവും വരവ് പ്രേക്ഷകർ ആഘോഷമാകുകയാണ്. വളരെ ഗൗരവത്തോടെ, ആരാധകർക്കും അണിയറപ്രവർത്തകർക്കും നേരെ കൈവീശി നടന്നുവരുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാകുകയായിരുന്നു.

ലോക്ക് ഡൗണിന് ശേഷം ഷൂട്ടിംഗ് ആരംഭിച്ച ആവേശത്തിൽ സമൂഹമാധ്യമങ്ങളിലും പതിവില്ലാതെ മോഹൻലാൽ സജീവമാണ്. ദൃശ്യം 2 ലൊക്കേഷൻ ചിത്രങ്ങൾ പതിവായി മോഹൻലാൽ പങ്കുവയ്ക്കുന്നുണ്ട്. റാം എന്ന ജീത്തു ജോസഫ് ചിത്രത്തിൽ അഭിനയിക്കുന്ന സമയത്താണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. വിദേശത്ത് ചിത്രീകരണം നടക്കേണ്ടതുള്ളതിനാൽ ജീത്തു ജോസഫ് ദൃശ്യം 2വിന്റെ ഷൂട്ടിംഗിലേക്ക് കടക്കുകയായിരുന്നു. അതേസമയം, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് ദൃശ്യം 2.

ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടക്കുന്നതും. ജോർജുകുട്ടിയും കുടുംബവും ആറു വർഷങ്ങൾക്ക് ശേഷം എന്ന കുറിപ്പിനൊപ്പം കഴിഞ്ഞ ദിവസം ജീത്തു ജോസഫ് പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു.

Read More: ‘കൊറോണ വൈറസിൽ നിന്ന് മുക്തരായതിനുശേഷം ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്’- രോഗമുക്തിക്ക് ശേഷം വീണ്ടെടുക്കാനുള്ള വ്യായാമങ്ങൾ പങ്കുവെച്ച് തമന്ന

 മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം.

Story highlights- mohanlal new viral video