കോക്കിന്റെ അര്‍ധസെഞ്ചുറി മികവില്‍ മുംബൈ; സണ്‍ റൈസേഴ്‌സ് ഹൈദരബാദിനെ 34 റണ്‍സിന് പരാജയപ്പെടുത്തി

Mumbai Indians Won by 34 Runs

ഐപിഎല്‍ പതിമൂന്നാം സീസണില്‍ നടന്ന പതിനേഴാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. 34 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സിന്റെ വിജയം.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് 208 റണ്‍സ് അടിച്ചെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ക്വിന്റന്‍ ഡി കോക്കിന്റെ ബാറ്റിങ് ടീമിന് തുണയായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിജയ ലക്ഷ്യം മറികടക്കാന്‍ സാധിച്ചില്ല. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് ആണ് ടീം നേടിയത്. ഡേവിഡ് വാര്‍ണര്‍ അറുപത് റണ്‍സ് അടിച്ചെടുത്തെങ്കിലും ടീമിന് വിജയം നേടാന്‍ സാധിച്ചില്ല.

അതേസമയം ഐപിഎല്‍ പതിമൂന്നാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് മൂന്നാം ജയമാണ് ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്.

Story highlights: Mumbai Indians Won by 34 Runs