രാജ്യങ്ങൾ താണ്ടി റെക്കോർഡ് സൃഷ്ടിച്ച ഓനൺ ഇനി ഓർമ്മ

16 മാസങ്ങൾ കൊണ്ട് 17 രാജ്യങ്ങളും 30 അതിർത്തികളും പിന്നിട്ട് 40,000 കിലോമീറ്റർ ദൂരം സഞ്ചരിച്ച് റെക്കോർഡ് സൃഷ്ടിച്ച ഓനൺ ഇനിയില്ല. കുയിൽ വർഗത്തിൽപ്പെട്ട പക്ഷിയാണ് ഓനൺ. കഴിഞ്ഞ വർഷമാണ് ഓനൺ അടക്കമുള്ള അഞ്ച് കുയിലുകളുടെ സഞ്ചാരപദം കണ്ടെത്തുന്നതിനായി ഗവേഷകർ അവയുടെ ശരീരത്തിൽ സാറ്റലൈറ്റ് ടാഗുകൾ ഘടിപ്പിച്ചത്.

കരയിലുള്ള പക്ഷികളിൽ എറ്റവും കൂടുതൽ ദൂരം ദേശാടനം നടത്തിയതിന്റെ റെക്കോർഡാണ് ഓനൺ നേടിയത്. കാഴ്ച്ചയിൽ സാധാരണ കുയിലുകളോട് ഏറെ സാമ്യമുള്ള ഈ പക്ഷിയ്ക്ക് ചാരനിറത്തിലുള്ള തൂവലും കാണുന്നുണ്ട്.

Read also: പ്രഭാസിന്റെ ജന്മദിനത്തിൽ ‘ബാഹുബലി 2’ അമേരിക്കയിൽ വീണ്ടും റിലീസ് ചെയ്യുന്നു

ഇവയുടെ വാസസ്ഥലമായ സാംബിയയിൽ നിന്നും കഴിഞ്ഞ ശൈത്യകാലത്താണ് ഓനൺ ദേശാടനം ആരംഭിച്ചത്. നിരവധി രാജ്യങ്ങളും കാടുകളും മലകളും സമുദ്രങ്ങളും താണ്ടി മംഗോളിയയിൽ ആണ് ഓനൺ ദേശാടനം അവസാനിപ്പിച്ചത്. ദേശാടത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലൂടെയും വിശ്രമമില്ലാതെ നൂറു കണക്കിന് കിലോമിറ്ററുകൾ ഓനൺ സഞ്ചരിച്ചിട്ടുണ്ട്. മണിക്കൂറിൽ ശരാശരി 60 കിലോമീറ്റർ വേഗത്തിലാണ് ഓനൺ പറന്നിരിക്കുന്നത്. ഒക്ടോബർ ഒന്നിനാണ് ഓനന്റെ സിഗ്‌നൽ അവസാനമായി ഗവേഷകർക്ക് ലഭിച്ചത്. ഇതേതുടർന്ന് കഴിഞ്ഞ ദിവസമാണ് ഓനൺ ഇനിയില്ല എന്ന് ഗവേഷകർ ഔദ്യോഗികമായി അറിയിച്ചത്.

Story Highlights: onon is no more