കേക്കിലും ആടുജീവിതം; ഇത് പൃഥ്വിരാജിന് സുപ്രിയ ഒരുക്കിയ സര്‍പ്രൈസ്

Prithviraj birthday cake photos

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന് ഇന്ന് പിറന്നാള്‍. നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. പൃഥ്വിരാജിനായി പിറന്നാള്‍ കേക്കിലും സര്‍പ്രൈസ് ഒരുക്കി ഭാര്യ സുപ്രിയ. കേക്കിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. പൃഥ്വിരാജിന്റേതായി ഒരുങ്ങുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ തീമിലാണ് കേക്ക് തയാറാക്കിയിരിക്കുന്നത്.

പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സുപ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടുന്നു. ‘ജീവിതത്തലെ എല്ലാ ഉയര്‍ച്ചകളിലും താഴ്ചകളിലും നമ്മുടെ പ്രണയം പരസ്പരം പങ്കിടാന്‍ സാധിക്കട്ടെ’ എന്നാണ് സുപ്രിയ ആശംസിച്ചത്.

അതേസമയം ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍.

View this post on Instagram

#Nabeel 😃 If you know you know! ❤️🐏

A post shared by Prithviraj Sukumaran (@therealprithvi) on

Story highlights: Prithviraj birthday cake photos