പാത്തുവിന്റെ ബോളിവുഡ് ഗാനത്തിന് അഭിനന്ദനവുമായി പൃഥ്വിരാജ്

‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത് പൂർണ്ണിമ താര ജോഡികളുടെ മകൾ പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഇപ്പോഴിതാ പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റത്തിന്റെ വിശേഷങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.

ഹിന്ദിയിൽ ആദ്യമായി പാടിയ പ്രാർത്ഥന ഇന്ദ്രജിത്തിന് അഭിനന്ദനവുമായി എത്തുകയാണ് പൃഥ്വിരാജ് സുകുമാരൻ. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’ന് വേണ്ടിയാണ് ‘രേ ബാവ്‌‌രെ’ എന്ന പാട്ട് പ്രാർത്ഥന പാടിയിരിക്കുന്നത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനം പ്രാർത്ഥന ഇന്ദ്രജിത്തും ഗോവിന്ദ് വസന്തയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

https://www.facebook.com/PrithvirajSukumaran/posts/3388614957860211

Read also: അത്ഭുത കാഴ്ചയായി തൂങ്ങിക്കിടക്കുന്ന ക്ഷേത്രം; വ്യത്യസ്ത സംസ്കാരങ്ങൾ കൂട്ടിമുട്ടുന്ന ഈ അത്ഭുത ഇടത്തിനുണ്ട് നിരവധി പ്രത്യേകതകൾ

അതേസമയം പാട്ടിന് പുറമെ വെസ്റ്റേൺ ഡാൻസിന് ചുവട് വെയ്ക്കുന്ന പ്രാർത്ഥനയുടെ ചിത്രങ്ങളും, ഗിറ്റാറിൽ താളമിടുന്ന ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. പാട്ടും ചിത്രങ്ങളുമൊക്കെയായി സമൂഹമാധ്യമങ്ങളിൽ സജീവമായ പ്രാർത്ഥനയ്ക്കുമുണ്ട് അച്ഛനെയും അമ്മയേയും പോലെ നിരവധി ആരാധകർ.

Prarthana’s vocal debut in Hindi! 🎤🎼Check out the new song RE BAWREE.. composed by Govind Vasantha for the movie…

Indrajith Sukumaran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಅಕ್ಟೋಬರ್ 20, 2020

Story Highlights:prithviraj wishes to prarthana Indrajith Bollywood song